Image

എ.കെ.ബാലനെതിരേ അവകാശ ലംഘനത്തിന് നോട്ടീസ്

Published on 04 March, 2012
എ.കെ.ബാലനെതിരേ അവകാശ ലംഘനത്തിന് നോട്ടീസ്
തിരുവനന്തപുരം: എ.കെ.ബാലന്‍ എംഎല്‍എയ്‌ക്കെതിരേ സ്പീക്കര്‍ക്ക് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന നിയമസഭ സമിതിയെക്കുറിച്ച് ബാലന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്. കോണ്‍ഗ്രസ് എംഎല്‍എ പാലോട് രവിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 

അന്തിമ റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പ് വിവരങ്ങള്‍ ചോര്‍ത്തിയെന്നും അതിനാല്‍ സമിതി പിരിച്ചു വിടണമെന്നുമായിരുന്നു ബാലന്റെ പരാമര്‍ശം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക