Image

മ്യൂസിക്‌247 'മുല്ലവള്ളികള്‍ക്കിടയിലെ ജാതിതൈകള്‍' എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ ഹ്രസ്വചിത്രം റിലീസ്‌ ചെയ്‌തു

Published on 02 August, 2017
മ്യൂസിക്‌247 'മുല്ലവള്ളികള്‍ക്കിടയിലെ ജാതിതൈകള്‍' എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ ഹ്രസ്വചിത്രം റിലീസ്‌ ചെയ്‌തു
കൊച്ചി: പ്രമുഖ മ്യൂസിക്‌ ലേബല്‍ ആയ മ്യൂസിക്‌247, 'മുല്ലവള്ളികള്‍ക്കിടയിലെ ജാതിതൈകള്‍' എന്ന ഹ്രസ്വചിത്രം റിലീസ്‌ ചെയ്‌തു. അരുണ്‍ ശിവദാസ്‌ കഥയെഴുതി സംവിധാനം നിര്‍വഹിച്ച ഈ രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രം, ഷോര്‍ട്ട്‌ ഫിലിം എഴുതാന്‍ ഇരിക്കുന്ന രണ്ടു പേരുടെ ചര്‍ച്ചകളാണ്‌ കാണിക്കുന്നത്‌. 

ഇന്നത്തെ വര്‍ഗീയതയും രാഷ്ട്രീയവുമാണ്‌ പ്രമേയം. ജിനോ ജോണും ഗോകുല്‍ ശിവയുമാണ്‌ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്‌. സാജിദ്‌ നാസര്‍ ഛായാഗ്രഹണവും സനത്ത്‌ ശിവരാജ്‌ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു.

 വൈശാഖ്‌ ബിജോയിയുടെതാണ്‌ പശ്ചാത്തലസംഗീതം. അരുണ്‍ ശിവദാസും സുഹൃത്തുക്കളും ചേര്‍ന്നാണ്‌ ഗ്യാങ്‌സ്‌ ഓഫ്‌ മഹാരാജാസിന്റെ ബാനറില്‍ ഈ ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്‌. മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ ഓണ്‍ലൈന്‍ പാര്‍ട്‌ണര്‍.

'മുല്ലവള്ളികള്‍ക്കിടയിലെ ജാതിതൈകള്‍' ഹ്രസ്വചിത്രം മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=tV4Zn7orOCM


മ്യൂസിക്‌247നെ കുറിച്ച്‌:
കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌. 

അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക