Image

ഫോമാ കണ്‍വന്‍ഷനില്‍ മുഖ്യമന്ത്രി 'പ്രവാസി ട്രിബ്യുണല്‍ ' പ്രഖ്യാപിക്കുമോ ? പതിനൊന്നിന ആവശ്യങ്ങളുമായി ഫോമാ (അനില്‍ കെ. പെണ്ണുക്കര )

Published on 02 August, 2017
ഫോമാ കണ്‍വന്‍ഷനില്‍ മുഖ്യമന്ത്രി 'പ്രവാസി ട്രിബ്യുണല്‍ ' പ്രഖ്യാപിക്കുമോ ? പതിനൊന്നിന ആവശ്യങ്ങളുമായി ഫോമാ (അനില്‍ കെ. പെണ്ണുക്കര )

പ്രവാസികളുടെ കേരളത്തിലെ സ്വത്തു സംരക്ഷിക്കുന്നതിനുള്ള നിയമ പരമായ പരിരക്ഷ ഉറപ്പു നല്‍കുന്ന കേരള പ്രവാസി ട്രിബ്യുണല്‍ ഫോമാ കണ്‍ വന്‍ഷന്‍ ഉല്‍ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കുമോ എന്ന് കാത്തിരിക്കുകയാണ് ഫോമാ നേതാക്കളും പ്രവാസി സംഘടനകളും .

മുന്‍ മുഖ്യമന്ത്രിമാരില്‍ നിന്നും വ്യത്യസ്തമായി ഈ വിഷയത്തില്‍ അല്പം താല്പര്യം കാട്ടിയ മുഖ്യമന്ത്രി ആണ് ശ്രീ .പിണറായി വിജയന്‍. ഫൊക്കാനയുടെ കേരളാ കണ്‍വന്‍ഷനോടനുബന്ധിച്ചു ഫൊക്കാന നേതാക്കള്‍ മുഖ്യമന്ത്രിക്ക് മുന്‍പാകെ പ്രവാസികളുടെ സ്വത്തു സംരക്ഷണം സംബന്ധിച്ചു മുന്നോട്ടു വച്ച പ്രമേയം വായിച്ച ശേഷം മുഖ്യമന്ത്രി തന്നെ പറഞ്ഞ ആശയമായിരുന്നു കേരളാ പ്രവാസി ട്രിബ്യുണല്‍. എല്ലാ പ്രവാസികള്‍ക്കും ഒരു പരിധിവരെ ഗുണപ്രദമായ കേരളാ പ്രവാസി ട്രിബ്യുണല്‍ ഫോമാ കണ്‍വന്‍ഷനിലും സജീവ ചര്‍ച്ചയാകുകയാണ്

ഫോമയുടെ ശക്തമായ പൊളിറ്റിക്കല്‍ ഫോറത്തിന്റെ എക്കാലത്തെയും ആവശ്യങ്ങളില്‍ ഒന്നാണ് പ്രവാസികളുടെ സ്വത്തു സംരക്ഷണം. ഫോമയുടെ രൂപീകരണം മുതല്‍ ഈ ആവശ്യം ഗവണ്മെന്റുകളില്‍ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.

പ്രവാസി ട്രിബ്യുണല്‍ മാത്രമല്ല, പ്രവാസികള്‍ക്കും, മറ്റു സിറ്റിസണ്ഷിപ്പുള്ള ഇന്‍ഡ്യാക്കാരുടെ സ്വത്തുക്കളുടെ സംരക്ഷണം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സേവി മാത്യു ഇ മലയാളിയോട് പറഞ്ഞു .

പ്രവാസി ട്രിബ്യുണല്‍ ഉള്‍പ്പെടെ പതിനൊന്നി് ആവശ്യങ്ങള്‍ മുഖ്യമന്ത്രിക്ക് മുന്‍പാകെ ഫോമാ അവതരിപ്പിക്കും. അതിനായി ഒരു മെമ്മോറാണ്ടം തയാറാക്കിയിട്ടുണ്ട് .

പ്രവാസികളില്‍ നല്ലൊരു ശതമാനം നേഴ്‌സിങ് മേഖലയില്‍ ജോലി ചെയ്യുന്നവരാണ് . ആധാര്‍, പാന്‍കാര്‍ഡ്, ചരക്കു സേവന നികുതികള്‍, വസ്തു വകകള്‍ സംബന്ധിച്ച കാര്യങ്ങള്‍, വിദ്യാഭ്യാസ കാര്യങ്ങള്‍ തുടങ്ങിയ സംശയങ്ങള്‍ ഉന്നയിക്കുവാന്‍ ഒരു ഏക ജാലക സംവിധാനമാണ് പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ കമ്മിറ്റി മുന്നോട്ടു വയ്ക്കുന്ന ഒന്നാമത്തെ ആവശ്യം.

ഭൂമുഖത്തുള്ള സകല രാജ്യങ്ങളിലും പ്രവാസി മലയാളികള്‍ അല്ലങ്കില്‍ മലയാളി ഉത്ഭവമുള്ള ജനവിഭാഗം ഉണ്ട്. അവര്‍ക്കെല്ലാം കേരളത്തില്‍ സ്വത്തു വകകള്‍ ഉണ്ട് . ഇവരെ എല്ലാം ഏകീകരിക്കുന്നതിനായി ആധാറിന് സമാനമായ ഒരു തിരിച്ചറിയല്‍ രേഖ കേരളാ ഗവണ്മെന്റ് ഉണ്ടാക്കണമെന്ന് പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നു.

പതിമൂന്നാം നിയമസഭ കൊണ്ടുവന്ന പ്രവാസി കേരളാ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണം. കമ്മീഷന് സ്വന്തമായി ഓഫീസു പോലും ഇല്ല. ഓരോ മേഖലയിലും പ്രവര്‍ത്തിക്കുന്ന പ്രവാസികളുടെ പ്രശ്ങ്ങള്‍ വ്യത്യസ്തമാകയാല്‍ അവര്‍ പൊതുവായി അനുഭവിക്കുന്ന സ്വത്ത് സംരക്ഷണത്തിന് മുന്‍കൈ എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കൂടാതെ അമേരിക്കയില്‍ നിന്ന് ഒരാള്‍, യൂറോപ്പില്‍ നിന്നും ഒരാള്‍ , ആഫ്രിക്കയില്‍ നിന്നും ഒരാള്‍, പൂര്വേഷ്യയില്‍ നിന്നും ഒരാള്‍, കേരളത്തിന് പുറമെയുള്ള സംസ്ഥാനത്തു നിന്നും ഒരാള്‍ എന്നിങ്ങനെ ഈ കമ്മീഷനില്‍ അംഗംങ്ങളെ ഉള്‍പ്പെടുത്തണം .

പ്രവാസികള്‍ നാട്ടിലില്ല എന്ന ഒരു കാരണത്താല്‍ അവരുടെ ആവശ്യങ്ങള്‍ മറ്റുള്ളവര്‍ കവര്‍ന്നെടുക്കുകയാണ് പതിവ് . ആയതുകൊണ്ട് അവരുടെ സ്വത്തു വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ഒരു പ്രത്യേക രജിസ്റ്റര്‍ തയാറാക്കണം .

പ്രവാസികളുടെ വസ്തുവകകള്‍ സംബന്ധിച്ച ഉടലെടുക്കുന്ന കേസുകളില്‍ അന്യായമായി അവകാശ തര്‍ക്കം ഉന്നയിക്കുന്നവരില്‍ നിന്ന് നിലവില്‍ കോടതി ചിലവ് മാത്രമാണ് അനുവദിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രവാസികളുടെ സ്വത്ത് തട്ടിയെടുക്കുന്നതിനായി കോടതി വ്യവഹാരത്തില്‍ ഏര്‍പ്പെടുന്ന സാഹചര്യമുണ്ടാക്കി ഭീമമായ തുക വക്കീല്‍ ഫീസ് കൊടുത്ത് മറ്റ് കഷ്ട നഷ്ടങ്ങള്‍ സഹിക്കുവാന്‍ കാരണക്കാരായവരുടെ പക്കല്‍ നിന്ന് തക്കതായ നഷ്ട പരിഹാരവും അതോടൊപ്പം അവര്‍ക്കു ജയില്‍ ശിക്ഷ നല്‍കാനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി നിയമം പരിഷ്‌കരിക്കണമെന്നും ഫോമാ പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നു.

ഇങ്ങനെ പതിനൊന്നിന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള വിശദമായ മെമ്മോറാണ്ടം ഫോമാ കേരളാ കണ്‍വന്‍ഷന്‍ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിക്കുമ്പോള്‍ വലിയ പ്രതീക്ഷയാണ് ഫോമയ്ക്കും, പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കൗണ്‍സിലിനും ഉള്ളത്.
ഫോമാ കണ്‍വന്‍ഷനില്‍ മുഖ്യമന്ത്രി 'പ്രവാസി ട്രിബ്യുണല്‍ ' പ്രഖ്യാപിക്കുമോ ? പതിനൊന്നിന ആവശ്യങ്ങളുമായി ഫോമാ (അനില്‍ കെ. പെണ്ണുക്കര )
ഫോമാ കണ്‍വന്‍ഷനില്‍ മുഖ്യമന്ത്രി 'പ്രവാസി ട്രിബ്യുണല്‍ ' പ്രഖ്യാപിക്കുമോ ? പതിനൊന്നിന ആവശ്യങ്ങളുമായി ഫോമാ (അനില്‍ കെ. പെണ്ണുക്കര )
ഫോമാ കണ്‍വന്‍ഷനില്‍ മുഖ്യമന്ത്രി 'പ്രവാസി ട്രിബ്യുണല്‍ ' പ്രഖ്യാപിക്കുമോ ? പതിനൊന്നിന ആവശ്യങ്ങളുമായി ഫോമാ (അനില്‍ കെ. പെണ്ണുക്കര )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക