Image

സിഡ്‌നിയില്‍ ആക്ടിംഗ് തീയേറ്റര്‍ വര്‍ക് ഷോപ്പ് പി.ബാലചന്ദ്രന്‍ നയിക്കും

Published on 02 August, 2017
സിഡ്‌നിയില്‍ ആക്ടിംഗ് തീയേറ്റര്‍ വര്‍ക് ഷോപ്പ് പി.ബാലചന്ദ്രന്‍ നയിക്കും
 
സിഡ്‌നി: സിഡ്‌നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി കലാ സംഘടനയായ ആര്‍ട്ട് കളക്ടീവ് സംഘടിപ്പിക്കുന്ന ആക്ടിംഗ് തീയേറ്റര്‍ വര്‍ക് ഷോപ്പ് നടനും സംവിധായകനും തിരക്കഥാകൃത്തും തീയേറ്റര്‍ സ്‌കോളറുമായ പി. ബാലചന്ദ്രന്‍ നയിക്കും. 

ഒക്ടോബര്‍ ഏഴ്, എട്ട് തീയതികളില്‍ സിഡ്‌നി വെന്റ്വര്‍ത്ത് വിലില്‍ നടക്കുന്ന ദ്വിദിന വര്‍ക് ഷോപ്പില്‍ അഭിനയത്തില്‍ താത് പര്യമുള്ള 30 പേര്‍ക്കാണ് പ്രവേശനം. 16 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വര്‍ക് ഷോപ്പിലേക്ക് പ്രവേശനം. 

ഓസ്‌ട്രേലിയയിലെ വിവിധ സ്‌റ്റേറ്റുകളില്‍ നിന്നുള്ള നാടക, സിനിമാ പ്രവര്‍ത്തകര്‍ ക്യാന്പില്‍ പങ്കെടുക്കും. വര്‍ക്ഷോപ്പിലൂടെ കണ്ടെത്തുന്ന മികച്ച അഭിനേതാക്കളെ ആര്‍ട്ട് കളക്ടീവ് നിര്‍മിക്കുന്ന തീയേറ്റര്‍ പ്രൊഡക്ഷന്‍, ഹ്രസ്വ സിനിമ എന്നിവയില്‍ അഭിനയിക്കാന്‍ പരിഗണിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ അഭിനയത്തിലുള്ള അഭിരുചി വ്യക്തമാക്കുന്ന രേഖകള്‍ സഹിതം സെപ്റ്റംബര്‍ 15 നകം അപേക്ഷിക്കുക. 

വിവരങ്ങള്‍ക്ക്:
artcollectivseydney@gmail.com


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക