Image

ലോകത്തെ ഏറ്റവും വലിയ തൂക്കുപാലം സ്വിറ്റ്‌സര്‍ലന്‍ഡില്‍

Published on 02 August, 2017
ലോകത്തെ ഏറ്റവും വലിയ തൂക്കുപാലം സ്വിറ്റ്‌സര്‍ലന്‍ഡില്‍
 
ജനീവ: ലോകത്തെ ഏറ്റവും വലിയ തൂക്കുപാലം സ്വിറ്റ്‌സര്‍ലന്‍ഡിലെ റാന്‍ഡയില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ഗ്രാച്ചെനും സെര്‍മാറ്റും തമ്മില്‍ ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിന് 494 മീറ്റര്‍ നീളവും ഉയരം 85 മീറ്ററുമാണ്. 

2010ല്‍ സമാനമായൊരു പാലം നിര്‍മിച്ചിരുന്നെങ്കിലും കല്ലുകള്‍ ഉരുണ്ടു വീഴുന്നതിലെ അപകടകം കണക്കിലെടുത്ത് വൈകാതെ അടച്ചിരുന്നു. ഇതിനു പകരമാണ് പുതിയത് നിര്‍മിച്ചിരിക്കുന്നത്. ഏഴര ലക്ഷം ഫ്രാങ്കാണ് നിര്‍മാണചെലവ്. സ്വകാര്യ നിക്ഷേപകരില്‍നിന്നാണ് പണം സമാഹരിച്ചത്. പ്രധാന സ്‌പോണ്‍സറായ ചാള്‍സ് ക്വോനന്റെ പേരാണ് പാലത്തിന് നല്‍കിയിരിക്കുന്നതും. 

സ്വിസ് റോപ്പ് എന്ന സ്ഥാപനത്തിനായിരുന്നു നിര്‍മാണചുമതല. പത്താഴ്ചകൊണ്ടാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക