Image

പ്രശസ്ത ക്രൈസ്തവ സുവിശേഷകന്‍ ആമോസ് സിംഗ് അറ്റ്‌ലാന്റായില്‍

Published on 02 August, 2017
പ്രശസ്ത ക്രൈസ്തവ സുവിശേഷകന്‍ ആമോസ് സിംഗ് അറ്റ്‌ലാന്റായില്‍
അറ്റ്‌ലാന്റ: പഞ്ചാബിന്റെ അപ്പോസ്തലന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ലോക പ്രശസ്ത സുവിശേഷകനും രോഗശാന്തിവര പ്രാപ്തനുമായ റവ. ഡോ. ആമോസ്‌സിംഗ് അറ്റ്‌ലാന്റായില്‍. അറ്റ്‌ലാന്റാ ക്രിസ്ത്യന്‍ അസംബ്ലി, 751 ഡീക്കാബ് ഇന്‍ഡ്‌സ്ട്രിയല്‍ വേയ്, ബില്‍ഡിംഗ് 3, ഡീക്കേറ്റര്‍, ജോര്‍ജിയ 30033 വച്ച് ആഗസ്റ്റ് 25, 26 തിയതികളില്‍ (വെള്ളി, ശനി) വൈകിട്ട് 6:30 മുതല്‍ 9:00 മണിവരെ നടക്കുന്നതാണ്.

ഇന്ത്യയുടെ കുഗ്രാമങ്ങളില്‍ സുവിശേഷത്തിന്റെ മഗദ്‌സന്ദേശം വിതറിയ ആമോസ്‌സിംഗിന്റെ ശുശ്രൂഷയില്‍ ആയിരക്കണക്കിന് ജനങ്ങളാണ് ക്രിസ്തുവിനെ കണ്ടെത്തിയത്.

സുവിശേഷവിരോധികളുടെ എതിര്‍പ്പിനാല്‍ അനവധി യാതനകളിലൂടെയും കഷ്ടതകളിലൂടെയും കടന്നുപോയ ആമോസ് സിംഗിനെ ദൈവംകരങ്ങളില്‍ ഉപയോഗിച്ചു. തന്റെ ശുശ്രൂഷാവേളകളില്‍ അറുപതിനായിരത്തോളം വിശ്വാസികള്‍ രോഗസൗഖ്യം പ്രാപിപ്പാന്‍ ഇടയായി. ഭാരതത്തില്‍ മാത്രമല്ല േലാകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ക്രൂസേഡുകളില്‍ ആയിരക്കണക്കിന് ജനങ്ങളാണ് പങ്കെടുക്കുന്നത്. പഞ്ചാബ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആമോസ്‌സിംഗിന്റെ അറ്റ്‌ലാന്റായില്‍ നടക്കുന്ന ക്രൂസേഡിന് വന്‍ ജനാവലി പങ്കെടുക്കുമെന്ന് പത്മോസ് മിനിസ്ട്രിക്കു വേണ്ടി ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍ അറിയിച്ചു.

കൂടുതല്‍വിവരങ്ങള്‍ക്ക്: മര്‍ഫി പാറ്റെര്‍സണ്‍: 770.722.3152, വിനേയ് വങ്കഹഡേ: 612.749.9403, രാജന്‍ ആര്യപ്പള്ളില്‍: 678.571.6398, പാസ്റ്റര്‍ തമ്പി മാത്യു: 404.259.8818, പാസ്റ്റര്‍ തോംസണ്‍ സാമുവേല്‍: 678.471.9636,

വാര്‍ത്ത: ജോണ്‍സ് പി. മാത്യൂസ്
പ്രശസ്ത ക്രൈസ്തവ സുവിശേഷകന്‍ ആമോസ് സിംഗ് അറ്റ്‌ലാന്റായില്‍
പ്രശസ്ത ക്രൈസ്തവ സുവിശേഷകന്‍ ആമോസ് സിംഗ് അറ്റ്‌ലാന്റായില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക