Image

ജീവധാര ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ആശംസകളുമായി രേഖാനായരെ സന്ദര്‍ശിച്ചു

സുനു Published on 03 August, 2017
ജീവധാര ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ആശംസകളുമായി രേഖാനായരെ സന്ദര്‍ശിച്ചു
മലയാളി സമൂഹത്തില്‍നിന്ന് അമേരിക്കയില്‍ ആദ്യമായി ബന്ധുവല്ലാത്ത ഒരാള്‍ക്ക് വൃക്ക നല്‍കിയ രേഖാനായരെ കേരളത്തില്‍നിന്നും അമേരിക്കയിലെത്തിയ ജീവധാര ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സാജു ചാക്കോ സന്ദര്‍ശിച്ച് ഫൗണ്ടേഷന്റെ ആശംസകള്‍ നേര്‍ന്നു. ജീവധാര ഫൗണ്ടേഷന്‍ ഓവര്‍സീസ് കോ-ഓര്‍ഡിനേറ്റര്‍ സുനു എബ്രഹാം ആശംസകള്‍ നേര്‍ന്നു.
   
    ജീവധാര കേരളത്തിലെ നിര്‍ദ്ധരര്‍ക്കുള്ള സൗജന്യ ഡയാലിസിസ് പ്രവര്‍ത്തനങ്ങള്‍ സാജു ചാക്കോ രേഖാനായരെ അറിയിച്ചു. ഫാദര്‍ ഡേവിഡ് ചിറമേല്‍ കേരളത്തില്‍ അവയവദാന സംസ്‌കാരം പ്രചരിപ്പിക്കുന്നതിനുവേണ്ടി നടത്തിയ രണ്ട് ജാഥകളിലും ജീവധാര ഫൗണ്ടേഷനും സഹകരിച്ചിരുന്നു. കേരളത്തില്‍ സാമ്പത്തികപ്രതിസന്ധി നിലനില്‍ക്കുന്ന കാലഘട്ടമാണെങ്കിലും പ്രതിമാസം 60 രോഗികള്‍ക്ക് 4 വീതം ഡയാലിസിസുകള്‍ സൗജന്യമായി നടത്തിവരുന്ന ജീവധാര 3 ജില്ലകളിലായി 25 ആശുപത്രികളില്‍ ഇപ്പോള്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ജീവധാരയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളം വ്യാപിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന സഹജീവികളെ സഹായിക്കുക എന്ന ആഗ്രഹമുള്ള സുമനസ്സുകളെയും സംഘടനകളെയും നേരില്‍ കാണുക എന്ന ലക്ഷ്യത്തോടുകൂടിയാണ് താന്‍ അമേരിക്കയില്‍ വന്നതെന്ന് സാജു ചാക്കോ അറിയിച്ചു.

ജീവധാര ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ആശംസകളുമായി രേഖാനായരെ സന്ദര്‍ശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക