Image

നടി ആക്രമിക്കപ്പെട്ട സംഭവം ; കാവ്യമാധവനെ അറസ്റ്റ് ചെയ്യില്ല

Published on 03 August, 2017
നടി ആക്രമിക്കപ്പെട്ട സംഭവം ; കാവ്യമാധവനെ അറസ്റ്റ് ചെയ്യില്ല

അറസ്റ്റിലായ നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവന്റെ അറസ്റ്റ് ഉണ്ടാവില്ല. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയിട്ടുള്ള അന്വേഷണത്തില്‍ കാവ്യയെ അറസ്റ്റു ചെയ്യാനുള്ള സാഹചര്യം ഇല്ലെന്ന വിലയിരുത്തലും ചില മാനുഷിക പരിഗണനകളുമാണ് ഇത്തരമൊരു സൂചനകള്‍ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കാവ്യയുടെ അമ്മ ശ്യാമളയുടെ കാര്യത്തില്‍ പോലീസ് കൃത്യമായ നിഗമനങ്ങളില്‍ എത്തിയിട്ടില്ലെന്നും പറയപ്പെടുന്നു.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ പരിചയമേയില്ലെന്ന കാവ്യയുടെ മൊഴി തെറ്റാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും ഗൂഢാലോചനയില്‍ അവര്‍ക്ക് പങ്കുണ്ടെന്നതിന് തെളിവില്ല. കാവ്യയുടെ ഉടമസ്ഥതയിലുള്ള ‘ലക്ഷ്യ’യില്‍ കൃത്യത്തിന് ശേഷം സുനി എത്തിയതായി പറയുന്നുണ്ടെങ്കിലും കാവ്യയെ നേരിട്ട് കണ്ടതിന് തെളിവില്ല. അമ്മ ശ്യാമളയാണ് ലക്ഷ്യയുടെ യഥാര്‍ത്ഥ നടത്തിപ്പുകാരി എന്നതും കാവ്യയ്ക്ക് തുണയായി. ഇത്തരമൊരു സാഹചര്യത്തില്‍ കാവ്യയെ അറസ്റ്റു ചെയ്യേണ്ട വിധത്തിലുള്ള സാഹചര്യം ഈ കേസില്‍ ഇല്ലെന്ന നിഗമനത്തില്‍ അന്വേഷണസംഘം എത്തിച്ചേര്‍ന്നതായാണ് നിഗമനം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക