Image

നിര്‍മാതാവായി പ്രിയങ്ക ചോപ്ര മലയാള സിനിമയിലേക്ക്

Published on 03 August, 2017
നിര്‍മാതാവായി പ്രിയങ്ക ചോപ്ര മലയാള സിനിമയിലേക്ക്

ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തി തിളങ്ങി നില്‍ക്കുകയാണ് പ്രിയങ്ക ചോപ്ര. മലയാള സിനിമയുമായി ബന്ധപ്പെടാനൊരുങ്ങുകയാണ് ഇപ്പോള്‍ താരം. എന്നാല്‍ അഭിനേതാവായല്ല മറിച്ച് നിര്‍മ്മാതാവായാണ് പ്രിയങ്ക മലയാള സിനിമലോകത്തേക്ക് എത്തുന്നത്. മറാത്തിയില്‍ പ്രിയങ്ക നിര്‍മ്മിച്ച വെന്റിലേറ്റര്‍ എന്ന ചിത്രത്തിന്റെ മലയാളം റിമേക്ക് ആണ് പ്രിയങ്ക നിര്‍മ്മിക്കുന്നത്. ചിത്രം ദേശീയ അവാര്‍ഡ് നേടിയിരുന്നു.

അതെ ഞങ്ങള്‍ മലയാളത്തില്‍ വെന്റിലേറ്റര്‍ ചെയ്യുന്നു. കരാര്‍ ഒപ്പിട്ട് കഴിഞ്ഞു. പ്രിയങ്ക നിര്‍മ്മാണ പങ്കാളിയാണ്. പ്രിയങ്കയുടെ അമ്മ മധു ചോപ്ര പറഞ്ഞു. മലയാള സിനിമാ ലോകം നല്ല ഉള്ളടക്കത്താല്‍ സമൃദ്ധമാണ്. ഞങ്ങളും നല്ല പോലെ അവിടെ ഇടപെടും. എനിക്ക് തമിഴും തെലുഗും അറിയില്ല. പക്ഷെ മലയാളം അറിയാം. അത് കൊണ്ട് തന്നെ എനിക്ക് ഭയക്കാതെ ഇടപെടാന്‍ കഴിയും. എന്നാല്‍ തെലുഗും തമിഴ് സിനിമാ ലോകവും അങ്ങനല്ല. അത് വലിയ ലോകമാണ്. അത് കൊണ്ട് തന്നെ കഠിനവും ആണെന്നും മധു ചോപ്ര പറഞ്ഞു.

ഞങ്ങള്‍ അഭിനേതാക്കളെ തെരഞ്ഞെടുത്തു കൊണ്ടിരിക്കുകയാണ്. മലയാളത്തിലെ പ്രമുഖ സംവിധായകനാണ് ചിത്രം സംവിധാനം ചെയ്യുകയെന്നും മധു ചോപ്ര പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക