Image

സുമനസുകളുടെ സഹായം തേടി ഉത്തര്‍പ്രദേശ് സ്വദേശി

Published on 03 August, 2017
സുമനസുകളുടെ സഹായം തേടി ഉത്തര്‍പ്രദേശ് സ്വദേശി
 
കുവൈത്ത് സിറ്റി: പക്ഷാഘാതത്തെ തുടര്‍ന്ന് അദാന്‍ ആശുപത്രിയില്‍ കഴിയുന്ന ഉത്തര്‍പ്രദേശിലെ റായ്ബറേലി സ്വദേശി ഷാബിര്‍ അഹമ്മദിനെ നാട്ടിലേക്ക് അയയ്ക്കുന്നതിനും തുടര്‍ ചികിത്സക്കുമായി സുമനസുകളുടെ സഹായം തേടുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അബോധാവസ്ഥയില്‍ അദാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഷാബിര്‍. 

ഫഹാഹീലില്‍ ഒരു തയ്യല്‍ കൈടയില്‍ ജോലി ചെയ്തു വരുന്നതിനിടെ പക്ഷാഘാതം പിടിപെട്ടതിനെത്തുടര്‍ന്ന് ഷാബിറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയുടെ ഭാഗമായി ഒരു ശസ്ത്രക്രിയ നടന്നു. എംബസിയുടെ സഹകരണത്തോടെ ഇദ്ദേഹത്തെ നാട്ടിലേക്ക് അയയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു.

സാന്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇദ്ദേഹത്തെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ കല കുവൈറ്റ് പ്രവര്‍ത്തകരെ 60685849, 51422299 (അബാസിയ), 97264683 (ഫഹാഹീല്‍), 55484818 സാല്‍മിയ, 60744207(അബു ഹലീഫ) എന്നീ നന്പരുകളില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക