Image

ദുബായ് സ്‌കൂള്‍ കാന്റീനുകളില്‍ ആരോഗ്യത്തിന് ഹാനികരമായ ഫുഡുകള്‍ നിരോധിച്ചു

Published on 03 August, 2017
ദുബായ് സ്‌കൂള്‍ കാന്റീനുകളില്‍ ആരോഗ്യത്തിന് ഹാനികരമായ ഫുഡുകള്‍ നിരോധിച്ചു
 ദുബായ്: കുട്ടികളില്‍ വര്‍ധിച്ചുവരുന്ന പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ അനാരോഗ്യ പ്രവര്‍ത്തനങ്ങളെ മാനിച്ച് ദുബായ് മുന്‍സിപ്പാലിറ്റി ഫുഡ് കണ്‍ട്രോള്‍ വിഭാഗം ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണങ്ങള്‍ക്കും പാനീയങ്ങള്‍ക്കും സ്‌കൂള്‍ കാന്റീനുകളില്‍ നിരോധനം ഏര്‍പ്പെടുത്തി.

എല്ലാ തരത്തിലുമുള്ള ശീതള പാനീയങ്ങള്‍, എനര്‍ജി ഡ്രിംഗ്‌സ്, ഫ്രൂട്ട് ഡ്രിംഗ്‌സ്, പാല്‍, തൈര്, ച്യൂവിംഗം, മിഠായികള്‍, പ്രത്യേക തരത്തിലുള്ള ചിപ്‌സ്, അനിയന്ത്രിതമായ നിരക്കില്‍ പഞ്ചസാര അടങ്ങിയ പലഹാരങ്ങള്‍, പ്ലെയിന്‍ ചോക്ലേറ്റ്, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍, ചിപ്‌സ് എന്നിവയ്ക്കാണ് നിരോധനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക