Image

ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോടിയേരി

Published on 03 August, 2017
ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോടിയേരി


തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ(എം) സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍.
ക്രമസമാധാനമെന്നത്‌ സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്ന വിഷയമാണ്‌. 

അതില്‍ തലയിട്ട്‌ ഭരണഘടനാവിരുദ്ധമായി സമരം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മറ്റാരെയും അനുവദിക്കില്ല. ഈ വിഷയത്തില്‍ ഉപദേശകന്റെ റോള്‍ മാത്രമാണ്‌ ഗവര്‍ണര്‍ക്കുള്ളതെന്നും കോടിയേരി ദേശാഭിമാനിയിലെ ലേഖനത്തില്‍ വ്യക്തമാക്കി.

തിരുവനന്തപുരത്ത്‌ സമാധാനം ഉറപ്പാക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിക്കുകയും മുഖ്യമന്ത്രി രാജ്‌ഭവനില്‍ എത്താതിരിക്കുകയും ചെയ്‌തിരുന്നെങ്കില്‍ അത്‌ സൃഷ്ടിക്കുന്ന വിവാദം ചെറുതാകില്ലായിരുന്നു. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള കൂടിക്കാഴ്‌ച ഗൌരവപൂര്‍ണവും സൌഹാര്‍ദപരവുമായിരുന്നെന്നും കോടിയേരി പറഞ്ഞു.


Join WhatsApp News
ഡോ.ശശിധരൻ 2017-08-04 11:48:16
കേരളത്തിലെ ഇപ്പോഴത്തെ ഗവൺമെന്റിന്റെ അന്തിമ അദ്ധ്യായത്തിന്റെ അത്യയം  എവിടോയോ തുടങ്ങി വെച്ചിട്ടിട്ടുണ്ട് .അതിന്റെ  മരണമണി എവിടെയോ മുഴങ്ങുന്നുണ്ട് എ.കെ.ജി സെന്ററിൽ നിന്നും ഭരണത്തിന്റെ ഉപദേശങ്ങൾ കൈരളി ടെലിവിഷന്റെ  ഓഫീസിലേക്ക് മാറിയതിന്റെ ഫലമായി  ഒരുപാടു പ്രവർദ്ധന ക്ഷീണം  മുഖ്യമന്ത്രിയുടെ സാമാജികപരമായ പ്രവർത്തനങ്ങൾക്കും പ്രസ്താവനകൾക്കും പ്രാതീപികമായ അവസ്ഥയിലേക്ക്  നയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻറെ നല്ല നന്ദ്യമായ , നമ്യമായ പ്രസ്താവനയായിരുന്നു  സുനി നടിയെ  നീചകർമ്മം ചെയ്തതിൽ യാതൊരു ഗൂഢാലോചനയുമില്ലെന്നു നിസ്സംശയം അടിവരയിട്ടു പറഞ്ഞത് .പിന്നെ ആ ഹീനത എപ്രകാരം ഗൂഢാലോചനയുടെ ഭാഗമായി ? ആരോ അത് ഗൂഢാലോചനയുടെ ഭാഗമാക്കി .
മോഹൻ ലാലിന്റെയും മമ്മുട്ടിയുടെ മക്കൾക്ക് ശരിയായി സിനിമാമേഖലയിൽ അവസരം ലഭിക്കാത്തതും , അവരുടെ സിനിമ വേണ്ടത്ര വിജയം നേടാത്തതും മറ്റാരുടെയോ  കുഴപ്പും കൊണ്ടാണോ ? ദീലീപിനെ പുറത്താക്കി  ഇപ്പോൾ ദീലീപ്  അസോസിയേഷന്റെ പ്രസിഡന്റായിരിക്കുന്ന ആന്റണി  പെരുമ്പാവൂർ മോഹൻ ലാലിന്റെയും  മമ്മുട്ടിയുടെയും ഉറ്റ ചങ്ങാതിയാണെന്നു ആർക്കാണ് അറിയാത്തത് ?ഇവിടെ ഇതൊക്കെ പറയാനുള്ള ഒരു കാരണമുണ്ട്. സമൂഹത്തിലെ ഒരു ന്യൂനപക്ഷം , നല്ല  നന്മയുടെ പക്ഷം ഇതൊക്കെ അറിയാതെ അറിയുന്നുണ്ടെന്നു  പാർട്ടിയിലെ നല്ല കമ്മ്യൂണിസ്റ്റുകളായ ഒരു ന്യൂന പക്ഷത്തിനറിയാം.ഇരട്ട ചങ്കനെന്നും, കണിശക്കാരനെന്നും വിളിക്കുന്ന ഈ പിണറായി വിജയന്റെ നാട്ടുകാരായ അദ്ധ്യാപകർ നല്ല ഒരുപാടു കാര്യങ്ങളും മലബാർ ക്രിസ്ത്യൻ കോളേജിലിരുന്നു  അദ്ദേഹത്തെ കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട് .ആരൊക്കെയോ അദ്ദേഹത്തെ ഉമ്മത്തമായി ഉപദേശിച്ചു  ഉണ്മയിൽ നിന്നും ഉപാരത്തിലേക്കു നയിക്കുന്നുണ്ട്.നായനാർ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തു പാർട്ടി നോക്കാതെ  ഇന്ന് കേരളം ബഹുമാനിക്കുന്ന എത്രയോ വ്യക്തികളുടെ മാനം  ഒരു മായാമയന്റെ  രൂപത്തിൽ അവതരിക്കപ്പെട്ടു സംരക്ഷിച്ചു മാനിക്കേണ്ടവരെ മാനിക്കുന്ന സ്വഭാവമുണ്ടായിരുന്ന ഒരു മാനിതനായിരുന്നു അദ്ദേഹം .
ഏതു സമയത്തും ഭാരത ഭരണഘടനയുടെ ആർട്ടിക്കിൾ മുന്നൂറ്റി അൻപത്താറു ഉപയോഗിച്ച്   ക്രമസമാധാനം തകർന്നുവെന്നു ആരോപിച്ചു നിലവിലുള്ള കേരളത്തിലെ ഗവൺമെന്റിനെ നീക്കം ചെയ്യാനുള്ള മതിയായ രേഖകൾ കേന്ദ്രഗവണ്മെന്റ്  വളരെ കരുതലോടെ നേടി കഴിഞ്ഞിരിക്കുന്നു. അതിന്റെ ഭാഗമാണ് കേരളഗവർണറുടെ  കഴിഞ്ഞുപോയ നടപടികളിലേക്കും ,നീക്കങ്ങളിലേക്കും വിരൽ ചൂണ്ടുന്നത് .  ചോദ്യം ചെയ്താൽ ,സുപ്രീംകോടതിയിൽ രേഖാമൂലം സമർപ്പിക്കാൻ  എല്ലാ കോപ്പുകളും ഭാരതഗവണ്മെന്റിന്‌ ലഭിച്ചിട്ടുണ്ട്.കേന്ദ്ര ഹോംമിനിസ്റ്റർ  കേരളമുഖ്യ മന്ത്രിയുമായി ഫോണിലൂടെ ബന്ധപ്പെട്ടതും , ബി .ജെ .പി പാർട്ടി ഭാരവാഹികൾ  കേരളം സന്ദർശിച്ചതും , കൊലപാതക സംബന്ധമായി   ബി ജെ പി കേരളഘടകത്തിന്റെ മൗനവും എല്ലാം കൂട്ടിവായിക്കേണ്ടതാണ് .പാർട്ടിയിലെ നല്ല മുതിർന്ന നേതാക്കന്മാരുടെ സേവനം  ഉപയോഗപെടുത്തിയാൽ  ,അവരെ  ഭരണചക്രവുമായി  യോജിപ്പിച്ചു  ഒന്നിച്ചു പോയാൽ മുഖ്യമന്ത്രിക്ക് നല്ലതു .ഇപ്പോഴുള്ളവരുടെ ഉപദേശം  മുഖ്യമന്ത്രിയെ ഗതിയിൽ നിന്നും വിഗതിയിലേക്കാണ് നയിക്കുന്നത് .
(ഡോ.ശശിധരൻ)
Keraleeyan 2017-08-04 15:39:37
എന്താ ഡോക്ടറെ ഈ പറയുന്നത്? പിരിച്ചു വിട്ടാലെന്താ ലോകം ഇടിഞ്ഞു വീഴുമോ? ആര്‍.എസ്.എസ്. കേരളത്തില്‍ ശക്തിപ്പെടുമോ? ഇല്ല. ഉള്ള ശക്തി കൂടി കുറയുകയേയുള്ളു.
അടുത്ത ഇലക്ഷനില്‍ ഇടതു പക്ഷം പൂര്‍വാധികം ശക്തിയില്‍ തിരിച്ചു വരും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക