Image

ശവപെട്ടിയില്‍ നിന്നും വൃദ്ധ ജീവനോടെ തരികെ അടുക്കളയില്‍ എത്തി ?

എബി മക്കപ്പുഴ Published on 05 March, 2012
ശവപെട്ടിയില്‍ നിന്നും വൃദ്ധ ജീവനോടെ തരികെ അടുക്കളയില്‍ എത്തി ?
ഡാളസ്‌: ലണ്ടനിലുള്ള ബെയില്ലുവിലാണ്‌ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ള ഈ സംഭവം നടന്നത്‌. തലക്കു ക്ഷതം ഏറ്റു മരിച്ചെന്നു കരുതി ശവപെട്ടിയില്‍ സൂക്ഷിച്ചിരുന്ന ചിനക്കാരി ലി സിഫെന്‍ഗ്‌ എന്ന 95 കാരി രണ്ടു ദിവസത്തിനു ശേഷം ജീവനോടെ അടുക്കളയില്‍ ജോല്ലി ചെയ്യന്നത്‌ കണ്ടു ബന്ധുക്കളും, അയല്‍വാസികളും അമ്പരുന്നു.

മരിച്ചെന്ന്‌ സ്ഥിരീകരിച്ചു കഴിഞ്ഞ്‌ ചിനക്കാരുടെ ആചാരപ്രകാരം ശവപെട്ടിയില്‍ രണ്ടു ദിവസം സൂക്ഷിച്ചിരുന്ന വൃദ്ധയുടെ ശവസംസ്‌കാര ചടങ്ങുകള്‌ നടത്തുവാനുള്ള ഒരുക്കങ്ങള്‍ നടക്കവേ ആണ്‌ ഈ അത്ഭുത സംഭവം നടന്നത്‌.

ഞാന്‍ വളരെയധികം ഉറങ്ങിപോയി. ഉണര്‍ന്നു വന്നപ്പോള്‍ വിശപ്പു സഹിക്കാന്‌ വയ്യാതെയായി അടുക്കളയില്‌ കയറി വല്ലതും കഴികാനുള്ള ശ്രമത്തിലാണിപ്പോള്‍. ജീവനോടെ കണ്ടു ജീവച്ചവമായി തന്നെ വീക്ഷിച്ച അയല്‍വാസികളോടും, ബന്ധുക്കാളോടും വൃദ്ധ ചിരിച്ചു കൊണ്ട്‌ പറഞ്ഞു.

തുടര്‍ന്ന്‌ ആശുപത്രിയില്‍ എത്തിച്ച വൃദ്ധ പൂര്‍ണ്ണ ആരോഗ്യവതിയെന്നു ഡോക്‌ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക