Image

ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയതില്‍ തെറ്റില്ലെന്ന്‌ സ്‌പീക്കര്‍

Published on 04 August, 2017
ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയതില്‍ തെറ്റില്ലെന്ന്‌ സ്‌പീക്കര്‍


ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയ നടപടി ശരിവെച്ച്‌ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്‍. രാജ്‌ഭവനിലേക്ക്‌ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചു വരുത്തിയ നടപടിയില്‍ തെറ്റില്ലെന്നും ഇത്‌ സൗഹൃദപരമായിരുന്നുവെന്നും സ്‌പീക്കര്‍ പറഞ്ഞു.

 ജനാധിപത്യ പ്രക്രിയയില്‍ ഇത്തരം സൗഹൃദങ്ങള്‍ നല്ലതാണെന്നും ശ്രീരാമകൃഷ്‌ണന്‍ പറഞ്ഞു. ഗവര്‍ണറുടെ നടപടി അധികാരപ്രയോഗമായി കാണേണ്ടതില്ല. കൂടിക്കാഴ്‌ച സൗഹാര്‍ദപരമായിരുന്നു.

ഒരു സ്ഥാപനം മറ്റൊന്നിന്റെ മേല്‍ അധികാര പ്രയോഗം നടത്തിയതായി കാണേണ്ടതില്ലെന്ന്‌ സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന്‍ പറയുമ്പോള്‍ സിപിഐഎം പാര്‍ട്ടി സെക്രട്ടറിക്കും മറ്റും എതിരഭിപ്രായമാണ്‌ ഉള്ളത്‌. മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചു വരുത്തിയ നടപടിയില്‍ കടുത്ത വിമര്‍ശനമാണ്‌ സിപിഐഎം നേതാക്കള്‍ ഉയര്‍ത്തിയത്‌.

 ക്രമസമാധാന തകര്‍ച്ചയുണ്ടായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ 'സമ്മണ്‍' ചെയ്‌തതായുള്ള രാജ്‌ഭവന്റെ വാര്‍ത്താ കുറിപ്പില്‍ കടുത്ത അമര്‍ഷമാണ്‌ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ഉയര്‍ത്തിയതെന്നിരിക്കെയാണ്‌ ശ്രീരമാകൃഷ്‌ണന്റെ മറിച്ചുള്ള നിലപാട്‌.

പ്രതിപക്ഷവും മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയ ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക