Image

'ആകാശദൂത്‌' മാധവി വിമാനം പറത്തി നടക്കുന്നു

Published on 04 August, 2017
'ആകാശദൂത്‌' മാധവി  വിമാനം പറത്തി   നടക്കുന്നു


 മലയാളികളെ ഏറെ കരയിപ്പിച്ച സിനിമ ആകാശദൂതിലുടെ മലയാളികള്‍ക്ക്‌ പ്രിയങ്കരിയായ മാധവി ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും  വിമാനം പറത്തി നടക്കുകയാണ്‌. അമേരിക്കയില്‍ കുടുംബവുമായി സുഖമായി ജീവിക്കുന്ന മാധവി വിമാനം പറത്തി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്‌.

മലയാളത്തില്‍ ആകാശദൂത്‌, വടക്കന്‍ വീരഗാഥ എന്നീ രണ്ട്‌ ചിത്രങ്ങളിലാണ്‌ മാധവി അറിയപ്പെടുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌. തമിഴ്‌, ഹിന്ദി, ബംഗാളി, തെലുങ്ക്‌ എന്നിങ്ങനെ പല ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ച നടി സ്വന്തമായി വിമാനവും അത്‌ ഓടിക്കാനുള്ള ലൈസന്‍സും സ്വന്തമാക്കിയെന്നതാണ്‌ പുതിയ വിവരങ്ങള്‍.

ഏറെ കാലമായി ഒരു വിവരം ഇല്ലായിരുന്നെങ്കിലും ഇപ്പോള്‍ നടി മാധവിയെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്‌.  വിമാനം പറത്തുന്ന മാധവിയുടെ ചിത്രങ്ങളാണ്‌ പുറത്ത്‌ വന്നിരിക്കുന്നത്‌. സ്വന്തമായുള്ള വിമാനം ഓടിക്കാന്‍ മാധവിയ്‌ക്ക്‌ ലൈസന്‍സും ഉണ്ടെന്നാണ്‌ പറയുന്നത്‌.

  വിവാഹശേഷം അമേരിക്കയിലേക്കാണ്‌ മാധവി പോയത്‌. ഇപ്പോള്‍ ന്യൂജേഴസിയിലെ 44 ഏക്കര്‍ ഭൂമിയില്‍ വലിയ ബംഗ്ലാവിലാണ്‌ മാധവിയും കുടുംബവും താമസിക്കുന്നത്‌. അമേരിക്കയില്‍ ആണെങ്കിലും  വീടിനോട്‌ ചേര്‍ന്നുള്ള സ്ഥലത്ത്‌ മാനുകളും വിവിധ ഇനം പക്ഷികളെയും പരിപാലിച്ചാണ്‌ നടിയുടെ ജീവിതം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക