Image

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്‌ നാളെ

Published on 04 August, 2017
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്‌ നാളെ

ന്യൂദല്‍ഹി: ഇന്ത്യയുടെ 15ാമത്‌ ഉപരാഷ്ട്രപതിയെ നാളെ തെരഞ്ഞെടുക്കും. എന്‍.ഡി.എ സ്ഥാനാര്‍ഥി എം. വെങ്കയ്യ നായിഡുവും പ്രതിപക്ഷപാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ഥി ഗോപാലകൃഷ്‌ണ ഗാന്ധിയും തമ്മിലാണ്‌ മത്സരം. വോട്ടെണ്ണലും നാളെ തന്നെ നടക്കും.

രഹസ്യ ബാലറ്റ്‌ വഴിയാണ്‌ തെരഞ്ഞെടുപ്പ്‌. രാജ്യസഭയിലെയും ലോക്‌സഭയിലെയും അംഗങ്ങള്‍ അടങ്ങുന്ന 790 പേരുള്ള ഇലക്ടറല്‍ കോളജാണ്‌ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുക.

സ്ഥാനാര്‍ഥികളുടെ പേര്‌ രേഖപ്പെടുത്തിയ ബാലറ്റ്‌ പേപ്പറുകളാണ്‌ നല്‍കുക. ചിഹ്‌നങ്ങളൊന്നും രേഖപ്പെടുത്തിയിരിക്കില്ല. വോട്ടര്‍മാര്‍ക്ക്‌ താത്‌പര്യമുള്ള പേരുകള്‍ തെരഞ്ഞെടുക്കാം. അതിന്‌ പ്രത്യേക പേനയും ഉപയോഗിക്കണം. മറ്റേതു പേന ഉപയോഗിച്ച്‌ വോട്ട്‌ രേഖപ്പെടുത്തിയാലും ആ വോട്ട്‌ അസാധുവാകും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക