Image

കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആര്‍എസ്എസ്

Published on 04 August, 2017
കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആര്‍എസ്എസ്
തിരുവനന്തപുരം: കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ

ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിവേകപൂര്‍ണമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞ ദത്താത്രേയ സിപിഎമ്മിന്റെ അക്രമങ്ങള്‍ ചെറുക്കാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കകയാണ് പോലീസെന്നും കുറ്റപ്പെടുത്തി.
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം.
കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ ഇസ്ലാമിക് സ്റ്റേറ്റ്‌സിലേക്ക് റിക്രൂട്ട് ചെയ്യുന്നതെന്ന് ആരോപിച്ച ദത്താത്രേയ കണ്ണൂരാണ് ഇതിന്റെ കേന്ദ്രമെന്നും പറഞ്ഞു.

രാഷ്ട്രപതിഭരണം നടപ്പാക്കുകയെന്നത് സ്വപ്‌നം മാത്രമായി അവശേഷിക്കുമെന്നും കോടിയേരി. 

കേരളത്തിലെ അക്രമസംഭവങ്ങള്‍ക്ക് പിറകില്‍ ആര്‍.എസ്.എസാണ്. ഇടതുപക്ഷ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് ആര്‍.എസ്.എസ് നടത്തുന്നത്. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഒരു കോണ്‍ഗ്രസുകാരനെയടക്കം പതിമൂന്ന് പേരെയാണ് അവര്‍ കൊലപ്പെടുത്തിയത്. 250ലധികം സിപിഎം പ്രവര്‍ത്തകര്‍ ആര്‍.എസ്.എസ് ആക്രമണത്തെ തുടര്‍ന്ന് ആശുപത്രിയിലാണ്. 

ഒ.രാജഗോപാലിനോട് വിരോധമുള്ളവരാണ് നിയമസഭ പിരിച്ചു വിടണമെന്ന് പറയുന്നത്. ഓലപ്പാമ്പ് കാട്ടി സിപിഎമ്മിനെ പേടിപ്പിക്കാമെന്ന് കരുതേണ്ട.
കൊലപാതകങ്ങളുടെ എണ്ണം നോക്കിയാണ് സര്‍ക്കാരിനെ പിരിച്ചു വിടുന്നതെങ്കില്‍ ആദ്യം പിരിച്ചു വിടേണ്ടത് ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക