Image

ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ കാറിന്‌ കല്ലേറ്‌: പിന്നില്‍ ബിജെപിയെന്ന്‌ കോണ്‍ഗ്രസ്‌

Published on 04 August, 2017
ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ കാറിന്‌  കല്ലേറ്‌: പിന്നില്‍ ബിജെപിയെന്ന്‌ കോണ്‍ഗ്രസ്‌



കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക്‌ നേരെ കല്ലേറ്‌. ഗുജറാത്തില്‍ പര്യടനം നടത്തുന്നതിനിടെയാണ്‌ രാഹുല്‍ സഞ്ചരിച്ച കാറിന്‌ നേരെ കല്ലേറുണ്ടായത്‌. മോഡി അനുകൂല മുദ്രാവാക്യം മുഴക്കിയെത്തിയ ആള്‍ക്കൂട്ടം രാഹുല്‍ സഞ്ചരിച്ച കാറിനു നേരെ കല്ലെറിയുകയുമായിരുന്നു.

ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ്‌ ലാത്തി വീശി. ബനാകാന്ത ജില്ലയിലെ ധനേരയില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ രാഹുലിനു നേരെ അക്രമികള്‍ കരിങ്കൊടി കാണിക്കുകയും കല്ലെറിയുകയായിരുന്നുവെന്ന്‌ പൊലീസ്‌ സുപ്രണ്ട്‌ നീരജ്‌ ബദുഗുജാര്‍ അറിയിച്ചു. കല്ലേറില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ആറ്‌ കോണ്‍ഗ്രസ്‌ എം.എല്‍.എമാര്‍ക്കൊപ്പമാണ്‌ രാഹുല്‍ സന്ദര്‍ശനം നടത്തുന്നത്‌.

ആക്രമണത്തിന്‌ പിന്നില്‍ ബിജെപിയാണെന്ന്‌ കോണ്‍ഗ്രസ്‌ ആരോപിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക