Image

ഇനി മാനേജരില്ല, ഡീലിംഗ്‌സ് നേരിട്ട്; കാജല്‍ അഗര്‍വാള്‍

Published on 04 August, 2017
ഇനി മാനേജരില്ല, ഡീലിംഗ്‌സ് നേരിട്ട്; കാജല്‍ അഗര്‍വാള്‍

മയക്കുമരുന്ന് കേസില്‍ മനേജര്‍ അറസ്റ്റിലായത് കാജല്‍ അഗര്‍വാളിനെ ഞെട്ടിച്ചിരുന്നു. കാജള്‍ അഗര്‍വാളിന്റെ മാനേജര്‍ പുട്ട്കര്‍ റോണ്‍സണ്‍ ജോസഫാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഹൈദരാബാദിലെ അയാളുടെ വസതിയില്‍ നിന്ന് പൊലീസ് മയക്കു മരുന്നും കണ്ടെടുത്തിരുന്നു. തന്റെ നടുക്കം ട്വിറ്ററിലൂടെ കാജള്‍ ആരാധകരെ അറിയിക്കുകയും ചെയ്തു.

ഇപ്പോഴിതാ ഈ സംഭവത്തെത്തുടര്‍ന്ന് കടുത്തൊരു തീരുമാനം എടുത്തിരിക്കുകയാണ് കാജള്‍. ഇനി തനിക്കൊരു മാനേജരെ വേണ്ടെന്നാണ് കാജളിന്റെ തീരുമാനം.

മറ്റൊരു മാനേജരെ തനിക്ക് ഇനി വിശ്വസിക്കാനാവില്ലെന്നും അതിനാല്‍ ഇനി മാനേജരില്ലാതെ നേരിട്ട് കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാണ് കാജള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ചില തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഥകള്‍ കേള്‍ക്കുന്നതും പ്രതിഫലം കൈപ്പറ്റുന്നതും കാള്‍ ഷീറ്റ് തയാറാക്കുന്നതും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും മാതാപിതാക്കളുടെ സഹായത്തോടെ സ്വയം ചെയ്യാനാണ് നടിയുടെ തീരുമാനം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക