Image

വില്ലന്റെ ഹിന്ദി ഡബ്ബിംഗ് അവകാശം വിറ്റത് റെക്കോര്‍ഡ് തുകയ്ക്ക്

Published on 04 August, 2017
വില്ലന്റെ ഹിന്ദി ഡബ്ബിംഗ് അവകാശം വിറ്റത് റെക്കോര്‍ഡ് തുകയ്ക്ക്
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍. ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച ഹിന്ദി ഡബ്ബിംഗ് അവകാശ വില്‍പനയാണ് ചിത്രത്തിനായി ലഭിച്ചിരിക്കുന്നത്. ഒരുകോടി രൂപയ്ക്കുമുകളില്‍ വാങ്ങിയാണ് നിര്‍മാതാവ് ഈ അവകാശം ബോളിവുഡ് കമ്പനിക്ക് വിറ്റിരിക്കുന്നത്.

ഇത്തരത്തില്‍ നിരവധി പ്രത്യേകതകളാണ് വില്ലന് ഇപ്പോള്‍ത്തന്നെ സ്വന്തമാക്കിയിരിക്കുന്നത്. അവ ഏതൊക്കെയെന്ന് നോക്കാം.

1) ഇന്ത്യയില്‍ പൂര്‍ണമായി 8കെ റെസല്യൂഷനില്‍ ചിത്രീകരിക്കുന്ന ആദ്യ ചിത്രം. റെഡ് ക്യാമറയുടെ വെപ്പണ്‍ ശ്രേണിയിലുള്ള ഹീലിയം 8കെ എന്ന ക്യാമറയാണ് ചിത്രീകരണത്തിന് വേണ്ടി ഉപയോഗിക്കുക

2) മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം. 30 കോടിയാണ് ചിത്രത്തിനായി നിര്‍മാതാവ് മുടക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

3) തമിഴ് സൂപ്പര്‍താരം വിശാല്‍ പ്രാധാന്യമുള്ള വേഷത്തില്‍ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം.

4) തമിഴകത്തെ ഏറ്റവും പ്രമുഖ നടി ഹന്‍സിക മലയാളത്തിലെത്തുന്നന്ന ചിത്രം.

5) 150 കോടി ക്ലബില്‍ സ്ഥാനം നേടിയ പുലിമുരുകനുശേഷം പീറ്റര്‍ ഹെയില്‍ വീണ്ടുമെത്തുന്ന മലയാള ചിത്രം.

6) തെലുങ്ക് നിര്‍മാതാവ് റോക്ക്‌ലൈന്‍ വെങ്കിടേഷ് മലയാളത്തില്‍ നിര്‍മിക്കുന്ന ആദ്യ ചിത്രം.

7) മ്യൂസിക് വില്‍പന അവകാശം മാത്രം ബോളിവുഡ് കമ്ബനി ജംഗ്ലിക്ക് വിറ്റത് 50 ലക്ഷം എന്ന റേക്കോര്‍ഡ് തുകയ്ക്ക്. ഇതുവരെ 1015ലക്ഷമായിരുന്നു ഈ അവകാശത്തിലൂടെ മലയാള സിനിമ നേടിയിരുന്നത്. ഈ കുതിച്ചുചാട്ടം സംഗീത രംഗത്ത് മൊത്തത്തില്‍ പ്രതിഫലിക്കുകയും ഗുണനിലവാരം വര്‍ദ്ധിക്കുകയും ചെയ്യുമെന്നുറപ്പ്.

8) ഒരു കോടിക്കുമുകളില്‍ ഹിന്ദി ഡബ്ബിംഗ് അവകാശം ലഭിച്ച് ഇപ്പോള്‍ നിലവിലെ റെക്കോര്‍ഡ് തകര്‍ത്ത ചിത്രം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക