മെല്‍ബണ്‍: വിന്ധം മലയാളികളുടെ കുട്ടായ്മയായ വിന്ധം മലയാളി കമ്യൂണിറ്റി ഇന്‍കോര്‍പറേറ്റഡിന്റെ ഓണാഘോഷം ഓഗസ്റ്റ് 26ന് (ശനി) നടക്കും. വില്യംസ് ടൗണ്‍ ഹാളില്‍ ഉച്ചകഴിഞ്ഞ് 3.30 മുതലാണ് ആഘോഷ പരിപാടികള്‍.
നൂറില്‍ പരം കുട്ടികളും നാല്പതില് പരം മുതിര്‍ന്നവരും മൂന്നു മണിക്കുര്‍ നീളുന്ന വിവിധങ്ങളായ കലാ പരിപാടികള്‍ അവതരിപ്പിക്കും. മാവേലിയുടെ എഴുന്നുള്ളത്ത്, തിരുവാതിര, വിവിധതരം ഡാന്‍സുകള്‍, പാട്ടുകള്‍ തുടങ്ങി ഇരുപത്തഞ്ചോളം വിഭവങ്ങളടങ്ങുന്ന ഓണസദ്യയോടുകൂടി അവസാനിക്കും. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രാക്ടീസും ഒരുക്കങ്ങളും പൂര്‍ത്തിയായി വരുന്നു.
കഴിഞ്ഞ പത്തുവര്‍ഷമായി വിന്ധം മലയാളികളുടെ ശബ്ദമാകുവാന്‍ ണങഇഏ ക്ക് കഴിഞ്ഞിട്ടുണ്ട്. കൗണ്‍സില്‍ ലൈബ്രറിയോടു ചേര്‍ന്ന് ഞായറാഴ്ച ദിവസങ്ങളില്‍ നടത്തുന്ന മലയാളം ക്ലാസുകള്‍, ശനി, ഞായര്‍ ദിവസങ്ങളില്‍ മലയാളം എഫ്എം റേഡിയോ, കായിക മത്സരങ്ങള്‍ തുടങ്ങി നിരവധി പ്രവര്‍ത്തങ്ങള്‍ ഏറ്റെടുത്തു നടത്തുന്നു.
ആഘോഷ പരിപാടിയിലേക്ക് എല്ലാ വിന്ധം മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളായ വേണുഗോപാലന്‍, ബിജു ഭാസ്കരന്, പ്രദീപ്, മനോജ്, ഹാന്‍സ് എന്നിവര്‍ അറിയിച്ചു.
റിപ്പോര്‍ട്ട് : എബി പൊയ്ക്കാട്ടില്‍