Image

ഷെഫീല്‍ഡില്‍ ജീസസ് യൂത്ത് ഒരുക്കുന്ന വളര്‍ച്ചാ ധ്യാനം

Published on 04 August, 2017
ഷെഫീല്‍ഡില്‍ ജീസസ് യൂത്ത് ഒരുക്കുന്ന വളര്‍ച്ചാ ധ്യാനം
 
ഷെഫീല്‍ഡ്: യൂറോപ്പ് കേന്ദ്രമാക്കി ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ക്രിസ്തു സുവിശേഷത്തിന്റെ സ്‌നേഹസന്ദേശവും സൗഖ്യവുമായി അനേകായിരങ്ങളെ ആത്മ നവീകരണത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന പ്രശസ്ത വിടുതല്‍ ശുശ്രൂഷകനും വചന പ്രഘോഷകനുമായ ബ്രദര്‍ തോമസ് പോള്‍ ഷെഫീല്‍ഡില്‍ മൂന്നു ദിവസത്തെ വളര്‍ച്ചാ ധ്യാനം നയിക്കുന്നു.

ഷെഫീല്‍ഡിലെ സെന്റ് ചാള്‍സ് ബൊറോമിയോ ദേവാലയത്തില്‍ ഓഗസ്റ്റ് നാല്, അഞ്ച്, ആറ് (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ രാവിലെ ഒന്പതു മുതല്‍ വൈകുന്നേരം വരെയാണ് ധ്യാനം. 

വചന പ്രഘോഷകരും ആത്മീയ ഉപദേശകരുമായ ജീസസ് യൂത്ത് യുകെ ആനിമേറ്റര്‍ ഫാ.റോബിന്‍സണ്‍ മെല്‍ക്കീസ്, ലോക്കല്‍ ആനിമേറ്റര്‍ ഫാ. സന്തോഷ് വാഴപ്പിള്ളി എന്നിവരാണ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

താമസ സൗകര്യവും ഭക്ഷണവും ഉണ്ടായിരിക്കും.

കുട്ടികള്‍ക്കായി ആധ്യാത്മിക, സ്വഭാവ വളര്‍ച്ചയെ ലക്ഷ്യമാക്കി ആത്മീയ സാരാംശമുള്ള കാര്‍ട്ടൂണുകള്‍, 

വിവരങ്ങള്‍ക്ക്: പ്രിന്‍സ് ജയിംസ് 07869 425352.


റിപ്പോര്‍ട്ട്: ബാബു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക