Image

ദുബായില്‍ അറുപത്തഞ്ച് കഴിഞ്ഞവര്‍ക്ക് െ്രെഡവിംഗ് ലൈസന്‍സ് പുതുക്കാന്‍ മെഡിക്കല്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി

Published on 04 August, 2017
ദുബായില്‍ അറുപത്തഞ്ച് കഴിഞ്ഞവര്‍ക്ക് െ്രെഡവിംഗ് ലൈസന്‍സ് പുതുക്കാന്‍ മെഡിക്കല്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി

ദുബായ്: ദുബായില്‍ അറുപത്തഞ്ച് വയസ് കഴിഞ്ഞവര്‍ക്ക് െ്രെഡവിംഗ് ലൈസന്‍സ് പുതുക്കുന്നതിന് മെഡിക്കല്‍ ടെസ്റ്റ് നിര്‍ബന്ധമാക്കികൊണ്ട് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി (ആര്‍ടിഎ) ഉത്തരവ് പുറപ്പെടുവിച്ചു. സെപ്റ്റംബര്‍ ഒന്നു മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരും. 

മെഡിക്കല്‍ പരിശോധനയില്‍ െ്രെഡവ് ചെയ്യുന്നതിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും റോഡിലുണ്ടാകുന്ന ഏതുതരത്തിലുള്ള പ്രതിസന്ധികളും തരണം ചെയ്യാന്‍ പ്രാപ്തനാണെന്നും തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കേണ്ടതാണ്. ഇതിന് അംഗീകാരമുള്ള സ്വകാര്യ, പൊതുമേഖല ആശുപത്രികളെ ആര്‍ടിഎയുടെ ഓണ്‍ലൈനുമായി ബന്ധിപ്പിക്കും. റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് അവ പരിശോധിച്ച് യോഗ്യത ഉണ്ടെന്ന് ബോധ്യപ്പെടുന്ന പക്ഷം ലൈസന്‍സ് പുതുക്കി നല്‍കുമെന്ന് ആര്‍ടിഎ ഡയറക്ടര്‍ ജമാല്‍ ആസാദ് പറഞ്ഞു. ഇവര്‍ക്ക് മൂന്നു വര്‍ഷത്തേയ്ക്കാണ് ലൈസന്‍സ് നീട്ടി നല്‍കുക. നിലവില്‍ ഇത് പത്ത് വര്‍ഷമായിരുന്നു.

െ്രെഡവിംഗ് ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കുന്നതിന് ആര്‍ടിഎ 8009090 എന്ന കോള്‍ സെന്ററിലൂടെയും വെബ്‌സൈറ്റിലൂടെയും ആര്‍ടിഎ സ്മാര്‍ട്ട് ആപ്ലിക്കേഷനിലൂടെയും ഇതിന് സൗകര്യം ഉണ്ടായിരിക്കും. 

വര്‍ധിച്ചുവരുന്ന വാഹനപെരുപ്പം കണക്കിലെടുത്ത് റോഡ് സുരക്ഷ കുറ്റമറ്റ രീതിയില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് നടപടി എന്ന് ആസാദ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക