Image

ലാനാ ദേശീയ സമ്മേളനത്തില്‍ മലയാളം വിദ്യാലയങ്ങളെ ആദരിക്കുന്നു

പി.പി.ചെറിയാന്‍ Published on 05 August, 2017
ലാനാ ദേശീയ സമ്മേളനത്തില്‍ മലയാളം വിദ്യാലയങ്ങളെ ആദരിക്കുന്നു
ന്യൂയോര്‍ക്ക്: ഒക്ടോബര്‍ 6, 7, 8 തീയതികളില്‍ ന്യുയോര്‍ക്കില്‍ നടക്കുന്ന ലാനാ പത്താം ദ്വൈവാര്‍ഷിക സമ്മേളനത്തില്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ കലാ- സാംസ്‌കാരിക- സാഹിത്യ സംഘടനകളുടേയോ വ്യക്തികളുടേയോ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മലയാളം വിദ്യാലയങ്ങളെ പുരസ്‌കാരം നല്‍കി ആദരിക്കുന്നു.

കേരളത്തില്‍ നിന്നും അമേരിക്കയില്‍ കുടിയേറിയ മലയാളികളുടെ രണ്ടാം തലമുറയില്‍പ്പെട്ട കുട്ടികളെ മാതാപിതാക്കളുടെ മാതൃഭാഷയായ മലയാളം പഠിപ്പിക്കുക എന്ന ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന അധ്യാപകരേയും സഹപ്രവര്‍ത്തകരേയും ആദരിക്കുന്നതിന്റേയും അംഗീകരി ക്കുന്നതിന്റേയും പ്രതീകമായാണ് അവര്‍ ഉള്‍കൊള്ളുന്ന വിദ്യാലയങ്ങളെ പുരസ്‌കാരം നല്‍കി ആദരിക്കുവാന്‍ തീരുമാനിച്ചതെന്ന് പ്രസിഡന്റ് ജോസ് ഓച്ചാലില്‍, സെക്രട്ടറി ജെ. മാത്യൂസ് എന്നിവര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ഭാഷയുടേയും സാഹിത്യത്തിന്റേയും നിലനില്‍പ്പിനു ഭാഷാ പഠനം അനിവാര്യ മാണ്. നിരവധി പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്താണ് ത്യാഗ സമ്പന്നരായ അധ്യാപകര്‍ കുട്ടികളെ മലയാളം പഠിപ്പിക്കുന്നത്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിസ്വാര്‍ത്ഥവും ശ്ലാഘനീയവുമാണെന്ന് പത്രക്കുറിപ്പില്‍ തുടര്‍ന്ന് പറയുന്നു. ലാനാ സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായും ഇവര്‍ അറിയിച്ചു.

വിദ്യാലയങ്ങളെക്കുറിച്ചു സംക്ഷിപ്ത വിവരണം ഉള്‍കൊള്ളുന്ന കുറിപ്പ് ലാനാ സെക്രട്ടറി ജെ. മാത്യുസിന് ഓഗസ്റ്റ് 30 ന് മുമ്പായി ഇമെയില്‍, പോസ്റ്റല്‍ സര്‍വീസ് മുഖേന അയച്ചു നല്‍കേണ്ടതാണ്.

jmathews335@gmail.com

Address: 64 Leroy Avenue, Valhalla, NY-10595

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ജോസ് ഓച്ചാലില്‍ (പ്രസിഡന്റ്) :972 686 8685
ജെ. മാത്യൂസ് : 914 450 1442
ജോസന്‍ ജോര്‍ജ് : 469 767 3208

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക