ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിലെ പ്രശസ്ത ദമ്പതിമാര്‍ ഡയനാ രാജകുമാരിയുടേയും ഭര്‍ത്താവിന്റെയും
ജീവിതം ലോകത്തെ മാധ്യമങ്ങള്‍ക്ക് എന്നും ചര്‍ച്ചാ വിഷയം
തന്നെയായിരുന്നു.
ഡയാനയുടെ പ്രണയവും ദാമ്പത്യവും, അപകടമരണവുമെല്ലാം
മാധ്യമങ്ങള്‍ വാരിക്കോരി എഴുതിയിരുന്നു. ഇപ്പോള്‍ ഇതാ ഒരു സ്വകാര്യ ടെലിവിഷന്‍ ഡയാന
രാജകുമാരിയുടെ ദാമ്പത്യത്തെക്കുറിച്ചും ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള ടേപ്പ്
പുറത്ത് വിടാനൊരുങ്ങുന്നു. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റ് 4 എന്ന ചാനലാണ്
ഡയാനയുടെ ദാമ്പത്യ അസ്വാരസങ്ങളും മറ്റും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ടേപ്പ്
പുറത്ത് വിടുന്നത്.
ചാനലിന്റെ ഈ നീക്കത്തിനെതിരെ രാജകുടുംബാംഗങ്ങള്‍
രംഗത്തെത്തിയിരുന്നു. ഡയാന രാജകുമാരിയുടെ ജീവിതത്തെ അവഹേളിക്കരുതെന്നാണ്
ചാനലിനോട് ഡയാനയുടെ സുഹൃത്തുക്കളും ബന്ധുക്കളും ആവശ്യപ്പെട്ടത്. എന്നാല്‍ എല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് ചാനലിന്റെ പുത്തന്‍
നീക്കം.