Image

ശമ്പളമില്ല; പതഞ്‌ജലി സിഇഓ കമ്പനി വിട്ടു

Published on 05 August, 2017
 ശമ്പളമില്ല; പതഞ്‌ജലി സിഇഓ കമ്പനി വിട്ടു


ന്യൂഡല്‍ഹി: 317 കോടിയില്‍ നിന്ന്‌ 2500 കോടിയിലേക്ക്‌ ബാബാ രാംദേവിന്റെ പതഞ്‌ജലി ഗ്രൂപ്പിന്‌ വിറ്റുവരവുണ്ടായിട്ടും ശമ്പളം തരാത്തതു കൊണ്ടാണ്‌ സിഇഓ സ്ഥാനം രാജിവെച്ചതെന്ന്‌ മുന്‍ പതഞ്‌ജലി ഗ്രൂപ്പ്‌ മുന്‍ സി.ഇ.ഒ എസ്‌.കെ പാത്ര. പതഞ്‌ജലി ആയുര്‍വേദ്‌ ലിമിറ്റഡിന്റെ സി.ഇ.ഒയും പതഞ്‌ജലി ഫുഡ്‌ പാര്‍ക്കിന്റെ പ്രസിഡന്റും ആയിരുന്നു എസ്‌.കെ പാത്ര. 2011 മുതല്‍ 2014 വരെയുള്ള പാത്രയുടെ കാലയളവിലാണ്‌ 317 കോടിയില്‍ നിന്ന്‌ 2500 കോടിയിലേക്ക്‌ ഗ്രൂപ്പ്‌ എത്തിയത്‌.

രാംദേവ്‌ തന്നോട്‌ സ്ഥാപനത്തില്‍ സൗജന്യമായി സേവനം ചെയ്യണമെന്ന്‌ പറഞ്ഞതിനാലാണ്‌ രാജിവെച്ചതെന്ന്‌ എസ്‌.കെ പാത്ര പ്രതികരിച്ചു. നേരത്തെ സിഇഓ ജോലി നിര്‍വഹിക്കുന്നതിന്‌ വേതനം വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാല്‍ പിന്നീട്‌ രാംദേവ്‌ സൗജന്യം സേവനം ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടു. ഇത്‌ കൊണ്ടാണ്‌ കമ്പനി വിടാന്‍ കാരണം
എസ്‌.കെ പാത്ര

കുടൂംബം നോക്കാന്‍ തനിക്ക്‌ പണം വേണം, കുടൂംബത്തിന്‌ വേണ്ടി തന്നെയാണ്‌ പണം ഉണ്ടാക്കുന്നത്‌. ബന്ധുക്കളും എന്റെ നിലപാടിനൊപ്പമാണ്‌. തനിക്ക്‌ പ്രതികൂലമായി വരുമെന്നതിനാല്‍ വേതനവിഷയത്തില്‍ താന്‍ അവരുടെ വാക്കുകളെയും പ്രവര്‍ത്തികളെയും താന്‍ എതിര്‍ത്തില്ലെന്നും എസ്‌.കെ പാത്ര പറഞ്ഞു.

ബാബാ രാംദേവിന്‌ ലാഭത്തില്‍ മാത്രമാണ്‌ ലക്ഷ്യമെന്നും പുറത്തിറക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം പ്രശ്‌നമല്ലെന്ന നിലപാടുമാണ്‌ രാം ദേനിനുള്ളത്‌. വളരെ തുച്ഛമായ ശമ്പളമാണ്‌ ജോലിയെടുക്കുന്നവര്‍ക്ക്‌ നല്‍കുന്നത്‌. നല്ല പോലെ ജോലിയെടുപ്പിക്കുകയും സേവയാണ്‌ ഇതെല്ലാം എന്ന്‌ പറഞ്ഞ്‌ കൂലി നല്‍കാതിരിക്കുകയും ചെയ്യുന്നുവെന്നും എസ്‌.കെ പാത്ര പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക