Image

നടിയെ ആക്രമിച്ച കേസ്‌: നാദിര്‍ഷയുടെ സഹോദരനെ ചോദ്യം ചെയ്‌തു

Published on 05 August, 2017
 നടിയെ ആക്രമിച്ച കേസ്‌: നാദിര്‍ഷയുടെ സഹോദരനെ ചോദ്യം ചെയ്‌തു
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട്‌ നാദിര്‍ഷയുടെ സഹോദരന്‍ സമദിനെ അന്വേഷണസംഘം ചോദ്യം ചെയ്‌തു.

 ആലുവ പൊലീസ്‌ ക്ലബില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. വിദേശത്ത്‌ ദിലീപും നാദിര്‍ഷയും നടത്തിയ സ്റ്റേജ്‌ ഷോ സംബന്ധിച്ച്‌ വിവരങ്ങളാണ്‌ ചോദിച്ചതെന്ന്‌ സമദ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട്‌ രണ്ട്‌ പ്രമുഖരുടെ അറസ്റ്റ്‌ ഉടന്‍ ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ്‌ സമദിന്റെ ചോദ്യംചെയ്യല്‍. 

ദിലീപിന്റെ സ്റ്റേജ്‌ ഷോകളിലും സിനിമകളിലും സജീവ സാന്നിധ്യമാണ്‌ ഗായകന്‍ കൂടിയായ സമദ്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക