Image

ബച്ചന്റെ വസതിയില്‍ റെയ്‌ഡ്‌ നടത്താന്‍ മോദിയെ വെല്ലുവിളിച്ച്‌ ലാലു

Published on 05 August, 2017
 ബച്ചന്റെ വസതിയില്‍ റെയ്‌ഡ്‌ നടത്താന്‍ മോദിയെ വെല്ലുവിളിച്ച്‌ ലാലു
 റാഞ്ചി: രാജ്യത്തിപ്പോള്‍ അപ്രഖ്യപിത അടിയന്തരാവസ്ഥയെന്ന്‌ ആര്‍ജെഡി നേതാവ്‌ ലാലു പ്രസാദ്‌ യാദവ്‌. പ്രധാനമനന്ത്രി നരേന്ദ്ര മോദിയും ദേശീയ അധൃക്ഷന്‍ അമിത്‌ഷായും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഉപയോഗിച്ച്‌ പ്രതിപക്ഷത്തെ ഇല്ലാതാക്കന്‍ ശ്രമിക്കുകയാണെന്നു ലാലു ആരോപിച്ചു. 

കാലിത്തീറ്റ കുംഭകോണക്കേസില്‍ വിചാരണക്കു വേണ്ടി റാഞ്ചിയിലെച്ചിയപ്പോഴാണ്‌ മോദിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്‌. മോദി സര്‍ക്കാരിന്‌ ധൈര്യമുണ്ടെങ്കില്‍ അദാനിയുടേയും രാജ്യത്തെ പ്രമുഖ വ്യവസായികളുടെയും വസതികളിലും ഓഫീസുകളിലും റെയ്‌ഡ്‌ നടത്തു.

പനാമ പേപ്പര്‍ ഇടപാടില്‍ ഇടം പിടിച്ച്‌ അമിതാഭ്‌ ബച്ചന്‍, ഐശ്വര്യ റായ്‌ ബച്ചന്‍ തുടങ്ങിയ 422 ഇന്ത്യക്കാരുടെ ഓഫീസുകളിലും വീടുകളിലും എന്തുകൊണ്ട്‌ സര്‍ക്കാര്‍ റെയ്‌ഡ്‌ നടത്തുനില്ലെന്നുംധൈര്യമുണ്ടെങ്കില്‍ ഇവരുടെ വീടുകളില്‍ റെയ്‌ഡ്‌ നടത്താന്‍ ലാലു വെല്ലുവിളിച്ചിട്ടുണ്ട്‌. 

നിതീഷ്‌ കുമാറിനെ കുറിച്ചുള്ള ചില രേഖകള്‍ മോദിയുടേയും അമിത്‌ഷായുടേയും കൈയിലുണ്ടെന്നും ഈ രേഖകള്‍ കാട്ടിയാണ്‌ നിതീഷിനെ ദേശീയ സഖ്യത്തില്‍ നിന്നും ബിജെപി ക്യംപിലെത്തിച്ചതെന്നുംലാലു പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക