Image

താമരശ്ശേരി അടിവാരത്ത്‌ ബസ്‌ ജീപ്പിലിടിച്ച്‌ മൂന്ന്‌ കുട്ടികളടക്കം ആറ്‌ മരണം

Published on 05 August, 2017
താമരശ്ശേരി അടിവാരത്ത്‌ ബസ്‌ ജീപ്പിലിടിച്ച്‌ മൂന്ന്‌ കുട്ടികളടക്കം ആറ്‌ മരണം

കോഴിക്കോട്‌ താമരശേരി ചുരത്തിനു താഴെ അടിവാരത്ത്‌ ബസ്‌ ജീപ്പിലിടിച്ച്‌ ആറുപേര്‍ മരിച്ചു. ഇവരില്‍ മൂന്ന്‌ പേര്‍ കുട്ടികളാണ്‌. നിരവധി പേര്‍ക്കു പരുക്കേറ്റു. ഇവരില്‍ ഏതാനും പേരുടെ നില ഗുരുതരമാണ്‌.

കൊടുവള്ളി കരുവന്‍പൊയില്‍ വടക്കേക്കര ഷാജഹാന്റെ മകന്‍ മുഹമ്മദ്‌ നിഷാന്‍(8), ഒടുവന്‍ചാല്‍ സ്വദേശി പ്രമോദ്‌,ഫാത്തിമ എന്നിവരാണ്‌ മരിച്ച മൂന്നു പേര്‍. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരുടെ മൃതദേഹങ്ങള്‍ അടിവാരത്തിനു സമീപം കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയതായാണ്‌ വിവരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക