Image

മുഖ്യമന്ത്രിക്ക്‌ പേടിപ്പനിയെന്ന പ്രസ്‌താവന : പറഞ്ഞത്‌ തിരുത്തി പി രാജു

Published on 05 August, 2017
മുഖ്യമന്ത്രിക്ക്‌ പേടിപ്പനിയെന്ന പ്രസ്‌താവന : പറഞ്ഞത്‌ തിരുത്തി പി രാജു

മുഖ്യമന്ത്രിക്കെതിരായി ഒന്നും പറഞ്ഞിട്ടില്ലെന്ന്‌ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു. മുഖ്യമന്ത്രിക്ക്‌ പേടിപ്പനിയെന്ന പ്രസ്‌താവന വിവാദമായതോടെ നിഷേധിക്കുകയാണ്‌ സിപിഐ ജില്ലാ സെക്രട്ടറി ചെയ്‌തത്‌. മന്ദബുദ്ധികള്‍ ഉപദേശകരായി കൂടിയിട്ടുണ്ടെന്ന്‌ പറഞ്ഞിട്ടില്ലെന്നും സിപിഐ നേതാവ്‌ തിരുത്തി. 

 മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നാണ്‌ വാദം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിശദീകരണം തേടിയതോടെയാണ്‌ ജില്ലാ സെക്രട്ടറി മലക്കം മറിഞ്ഞത്‌.
കെഎസ്‌ആര്‍ടിസിയിലെ കൂട്ടസ്ഥലം മാറ്റത്തിനെതിരെ എഐടിയുസി കൊച്ചിയില്‍ സംഘടിപ്പിച്ച സമരത്തില്‍ പങ്കെടുത്താണ്‌ മുഖ്യമന്ത്രി ഇടയ്‌ക്കിടെ പേടിച്ച്‌ പനി വരുന്നയാളാണെന്നും മന്ദബുദ്ധികളായ ചിലര്‍ അദ്ദേഹത്തിന്റെ ഉപദേശകരായി കൂടിയിട്ടുണ്ടെന്നു രാജു പറഞ്ഞത്‌. 

കടുത്ത ഭാഷയില്‍ മുഖ്യമന്ത്രിയുടെ ഉപദേശകരെ വിമര്‍ശിച്ച്‌ അവരുടെ ഉപദേശം കേട്ടാല്‍ കേരളം തകരുമെന്ന മുന്നറിയിപ്പു രാജു നല്‍കിയിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക