Image

ദിലീപിനെതിരേ തെളിവില്ലെന്ന്‌ വീണ്ടും പിസി ജോര്‍ജ്‌

Published on 05 August, 2017
ദിലീപിനെതിരേ തെളിവില്ലെന്ന്‌ വീണ്ടും പിസി ജോര്‍ജ്‌
 കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ഗൂഢാലോചന കേസിലാണ്‌ അറസ്റ്റ്‌ ചെയ്‌തതെന്ന്‌ പോലീസ്‌ നേരത്തെമാധ്യമങ്ങളോട്‌പറഞ്ഞിരുന്നു.19തെളിവുകള്‍ ദിലീപിനെതിരേഉണ്ടെന്ന്‌ റിപ്പോര്‍ട്ടുകളും വന്നിരുന്നു. 

 എന്നാല്‍ ഒരു തെളിവ്‌ പോലും ജനങ്ങള്‍ക്ക്‌ മുമ്പില്‍ പോലീസ്‌ വച്ചിട്ടില്ല. പൂഞ്ഞാര്‍എംഎല്‍എ പിസി ജോര്‍ജ്‌ പറയുന്ന വാദവും അതുതന്നെ. ഒരു തെളിവ്‌ പോലും ദിലീപിനെതിരേ ഇല്ലെന്ന്‌ എംഎല്‍എപറയുന്നു. 

കേസിന്റെ ആദ്യം മുതല്‍ ദിലീപിന്‌ പിന്തുണ നല്‍കുന്ന  പിസി ജോര്‍ജ്‌  ഈ വാദം സമര്‍ഥിക്കാന്‍ ചില കാര്യങ്ങള്‍ കൂടി പറയുന്നുണ്ട്‌.

 മനോരമ ന്യൂസിന്റെ നേരേ ചൊവ്വേ എന്ന പരിപാടിയിലാണ്‌ പിസി ജോര്‍ജ്‌ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിച്ചത്‌.

 കേസിലെ പല കാര്യങ്ങളും പോലീസിന്റെ അതിശയോക്തിയുടെ ഭാഗമാണെന്നാണ്‌ പിസിയുടെ വിശ്വാസം. 

അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആക്രമണത്തിന്‌ ഇരയായ നടിയെ ദില്ലിയിലെ നിര്‍ഭയ കേസുമായി താരതമ്യം ചെയ്‌തത്‌ പോലീസിന്റെ അതിശയോക്തിയാണെന്നാണ്‌ പിസി ജോര്‍ജ്‌ പറയുന്നത്‌. 

 19 തെളിവുകള്‍ ഉണ്ടെന്നാണ്‌ പോലീസ്‌ പറയുന്നത്‌. പക്ഷേ ഒന്നുപോലും ജനങ്ങള്‍ക്ക്‌ മുന്നില്‍ വയ്‌ക്കാന്‍ പോലീസിന്‌ സാധിച്ചിട്ടില്ല. അതിനര്‍ഥം ദിലീപിനെതിരേ തെളിവില്ലെന്നാണ്‌. 

 സംഭവത്തില്‍ ദിലീപിന്‌ പങ്കില്ലെന്ന്‌ പോലീസിന്‌ അറിയാം. അന്വേഷണ സംഘത്തില്‍ ഇങ്ങനെ വിശ്വസിക്കുന്നവര്‍ ഉണ്ടെന്നും പിസി ജോര്‍ജ്‌ പറയുന്നു. 

 നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പിസി ജോര്‍ജ്‌ നേരത്തെ നടത്തിയ പല പരാമര്‍ശങ്ങളും വിവാദമായിരുന്നു. എന്ത്‌ തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ അദ്ദേഹം സംസാരിക്കുന്നതെന്ന്‌ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക