Image

ഗൗതമി ചിത്രം 'ഇ'യുടെ ഒഫീഷ്യല്‍ ട്രൈലെര്‍ റിലീസ്‌ ചെയ്‌തു

Published on 05 August, 2017
ഗൗതമി ചിത്രം 'ഇ'യുടെ ഒഫീഷ്യല്‍ ട്രൈലെര്‍ റിലീസ്‌ ചെയ്‌തു
കൊച്ചി: ഗൗതമി ചിത്രം 'ഇ'യുടെ ട്രൈലെര്‍ റിലീസ്‌ ചെയ്‌തു. ചിത്രത്തിന്റെ ഒഫീഷ്യല്‍ മ്യൂസിക്‌ പാര്‍ട്‌ണറായ മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലിലൂടെയാണ്‌ ട്രൈലെര്‍ പുറത്തിറക്കിയത്‌.

 ഗൗതമി തടിമല്ല നീണ്ട 14 വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിലേക്ക്‌ തിരിച്ചെത്തുന്ന ചിത്രമാണ്‌ 'ഇ'. കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഈ പാരാനോര്‍മല്‍ ത്രില്ലറുടെ കഥ ഒരുക്കിയിരിക്കുന്നത്‌ രോഹന്‍ ബജാജും അമിന്‍ സുറാനിയും ചേര്‍ന്നാണ്‌. 

ആഷിഖ്‌ അമീര്‍, കല്യാണി, നിത്യ നരേഷ്‌, മീര, ബാലാജി ജയരാമന്‍, ഡെയ്‌ല്‍ ഡേവിഡ്‌ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌. ഛായാഗ്രഹണം മനോജ്‌ പിള്ളയും ചിത്രസംയോജനം അയൂബ്‌ ഖാനുമാണ്‌ നിര്‍വഹിച്ചിരിക്കുന്നത്‌. 

സംഗീതം നല്‍കിയിരിക്കുന്നത്‌ രാഹുല്‍ രാജാണ്‌. സംഗീത്‌ ശിവന്‍, അമിന്‍ സുറാനി എന്നിവരാണ്‌ സംഗീത്‌ ശിവന്‍ പ്രൊഡക്ഷന്‍സിന്റെയും സുറാനി പിക്‌ചര്‍സിന്റെയും ബാനറുകളില്‍ 'ഇ' നിര്‍മിച്ചിരിക്കുന്നത്‌. ചിത്രം ഓഗസ്റ്റ്‌ 11ന്‌ തീയേറ്ററുകളില്‍ എത്തും

ഒഫീഷ്യല്‍ ട്രൈലെര്‍ മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=MzLm-rIdcEU


മ്യൂസിക്‌247നെ കുറിച്ച്‌:
കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌.

 അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചില ത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക