Image

വിവാഹം പള്ളിയിലച്ചനും (കണ്ടതും കേട്ടതും: ബി.ജോണ്‍ കുന്തറ)

Published on 05 August, 2017
വിവാഹം പള്ളിയിലച്ചനും (കണ്ടതും കേട്ടതും: ബി.ജോണ്‍ കുന്തറ)
പലേ മാധ്യമങ്ങളിലും വന്ന ഒരു വാര്‍ത്തയാണ്.  പോപ്പ് ഫ്രാന്‍സിസ് ഒരു ജര്‍മ്മന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി പുരോഹിതര്‍ വിവാഹം ചെയ്യ്യുന്നതില്‍ താന്‍ എതിരല്ല എന്ന് . ഇതൊരു നിയമമായാല്‍ റോമന്‍ കത്തോലിക്കാ സഭയില്‍ വരുന്ന ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളില്‍ ഒന്നായിരിക്കും.

ഇങ്ങനെ ഒരു മാറ്റത്തിന് തുടക്കം കുറിക്കുന്നതില്‍ പോപ്പ് ഫ്രാന്‍സിസ് എല്ലാ കാത്തോലിക്കരുടേയും പ്രശംസ അര്‍ഹിക്കുന്നു. എത്രയോ നാളുകളായി അനവധി അല്മായര്‍ ഈ മാറ്റത്തിനുവേണ്ടി എഴുതുന്നു സംസാരിക്കുന്നു. അന്നെല്ലാം സഭാനേതാക്കള്‍ ഇവരെ നിരീശ്വരര്‍ എന്നു മുദ്രകുത്തി.

ചരിത്രം പരിശോധിച്ചാല്‍ കാണാം ഈ വിവാഹവിലക്ക് ആദ്യകാല സഭാ നിയമങ്ങളില്‍ ഇല്ലായിരുന്നു എന്ന്. പോപ്പ് ഇന്നസന്‍റ്  2, 1139 ല്‍ സ്ഥിതീകരിച്ച ഒരു നിയമമാണ് അച്ചന്മാരുടെ ബ്രഹ്മചര്യം. ഇതിന്‍റ്റെ പിന്നില്‍ എന്തായിരുന്നു എന്ന കാരണങ്ങള്‍ ഇവിടെ ഇപ്പോള്‍ എഴുതുന്നില്ല.
പുരോഹിതര്‍ക്കുള്ള ബ്രഹ്മചര്യം ജീസസ് തന്നിട്ടുള്ള പഠനങ്ങളിലോ, സുവിശേഷങ്ങളിലോ ആദ്യകാല കീഴ്വഴക്കങ്ങളിലൊ കാണുവാന്‍ പറ്റില്ല. ജീസസ് തിരഞ്ഞെടുത്ത ആദ്യ ശിഷ്യന്‍ പത്രോസ് കല്യാണം കഴിച്ചിരുന്നു എന്ന്  മാത്യു ,ലൂക്ക് സുവിശേഷങ്ങളില്‍ പറയുന്നു. ജീസസ് പീറ്ററിന്‍റ്റെ വീട്ടില്‍ വരുമ്പോള്‍ അയാളുടെ അമ്മായി 'അമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു ജീസസ് സുഖപ്പെടുത്തി എന്ന്. പിന്നീട്, ക്രിസ്ത്യന്‍ മതത്തിനു രൂപഭാവം നല്കിയ പോള്‍ ഒരിടത്തും അന്ന് സുവിശേഷ പ്രചരണം നടത്തിക്കൊണ്ടിരുന്ന തന്‍റ്റെ അനുയായികള്‍ക്ക് ബ്രഹ്മചര്യം നിര്‍ദ്ദേശിച്ചില്ല.

പ്രകര്‍തി നിയമങ്ങള്‍ക്ക് എതിരായിട്ടുള്ള കത്തോലിക്കാ സഭയുടെ ഒരു നീക്കമായിരുന്നു ഇങ്ങനൊരു വിലക്ക്. അതിന്‍റ്റെ പരിണിത ഫലങ്ങള്‍ ഇന്നും ലോകം മുഴുവന്‍ കത്തോലിക്കാ സഭക്ക് അപമാനവും പേരു ദോഷവും കൂടാതെ പണനഷ്ടവും വരുത്തിയിരിക്കുന്നു. ഈയടുത്തനാളിലും കേരളത്തില്‍ ഒരു വൈദികന്‍ അറസ്റ്റ് ചെയ്യപ്പെട്ടു ഒരു ബാലികയെ പീഡിപ്പിച്ചതിന്.

പോപ്പ് ഫ്രാന്‍സിസ് ഇങ്ങനൊരു മാറ്റത്തിന് ഇപ്പോള്‍ നല്‍കിയിരിക്കുന്ന കാരണം പുരോഹിതരുടെ അപര്യാപ്തതയാണ് .അതെന്തുമാകട്ടെ ഇതുപോലുള്ള മറ്റനവധി മാറ്റങ്ങള്‍കത്തോലിക്കാ സഭയില്‍ വരേണ്ടിഇരിക്കുന്നു. ഉദാഹരണത്തിന് ഇപ്പോള്‍ നടമാടുന്ന പുരോഹിത മേല്‍ക്കോയ്മയും സേഛ്ഛാധിപത്യവും.

അല്മായരെ പിഴിഞ്ഞുണ്ടാക്കി കൂട്ടി വയ്ച്ചിട്ടുള്ള സഭാ സമ്പത്തിന്‍റ്റെ വിനിയോഗത്തിനോ അതിന്‍റ്റെ കണക്കുകള്‍ നോക്കുന്നതിനോ കുഞ്ഞാടുകള്‍ക്കു സ്വാതദ്ര്യമില്ല. മുകളില്‍ നിന്നും പറയുന്നതെല്ലാം ദ്യവ വാക്യങ്ങളായി സ്വീകരിച്ചു ഞങ്ങളുടെ പിന്നാലെ നടക്കുക ഇതാണ് സഭാനിലപാട്. ഇതിനെ ചോദ്യം ചെയ്യുന്നവന്‍ ഈശ്വര കോപത്തിനിരയാകും.

പോപ്പ് ഫ്രാന്‍സിസ് ഇവിടെ ഒരു നല്ല ചര്‍ച്ചക്ക് വഴിയൊരുക്കിയിരിക്കുന്നു. സഭയില്‍ ഇതുപോലുള്ള ഒരുപാടു മാറ്റങ്ങള്‍ വന്നില്ലാ എങ്കില്‍ പുതിയ തലമുറ പള്ളയില്‍ വരാതാകും എന്നോര്‍ത്തോളൂ. അല്മായര്‍ മടിയും പേടിയും കൂടാതെ കയ്യും മുത്തി ഓച്ഛാനിച്ചു നില്‍ക്കാതെ ശക്തമായി തിരുമേനിമാരോട് ആവശ്യപ്പെടുക, അവകാശപ്പെടുക പണം വാങ്ങിയാല്‍ മാത്രം പോരാ ഞങ്ങള്‍ക്കും പള്ളികളില്‍ തുല്യ സ്ഥാനമുണ്ട് അധികാരമുണ്ട് .
Join WhatsApp News
Tom abraham 2017-08-05 07:51:44

What about Catholic nuns ? They should also be compassionately considered for bearing babies, instead of wearing black garments. 

Ninan Mathullah 2017-08-10 03:30:09
People criticizing church in this column and elsewhere are generally atheists or members of other religion with hidden agenda or members of church with lukewarm church affiliation and faith. Some of them do not see the consequence of the reform they advocate. Some see the consequence but they want to see that the church is destroyed or loose its influence on society.

 

Celibacy of priest is a calling. Nobody is forcing anybody anything. For any organization, for it to be effective, a strong leadership is a must. Because of celibacy for priest, Catholic Church is still the most influential as its leaders can serve the community without other family attachments taking the focus away from their mission. Allegations of misconduct are exceptions here and there and only a tiny fraction of the whole blown out by the media. I think each church need to have a group of priests serving the community without family attachments and bondage of relationships affecting their mission. In this, the Orthodox Church has a good arrangement. Apostle Paul was not married and he encouraged others to do the same. We still remember Apostle Paul as he was much more effective in his mission compared to other Apostles.

നിരീശ്വരൻ 2017-08-10 07:03:33
ഏതെങ്കിലും ഒരാൾ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും വേലികെട്ടുകൾക്ക് പുറത്തു നിന്ന് ചിന്തിച്ചാൽ നൈനാൻ മാത്തുള്ളയെ സംബന്ധിച്ച് അവർ ആർ എസ് എസ് കാരോ മറ്റു മതങ്ങളിൽ വിശ്വസിക്കുന്നവരോ ആണ്.  അദ്ദേഹത്തിൻറെ ലോകത്തിൽ ക്രിസ്തു എന്ന ദൈവം മാത്രമേ ഉള്ളു. യേശു എന്ന മനുഷ്യൻ ഭൂമിയിൽ ജീവിച്ചിരുന്നിരുന്നെങ്കിൽ അദ്ദേഹത്തിൻറെ പഠനവും ജീവിത ശൈലികളും ചരിത്രപരമായി ശരിയായിരുന്നു എങ്കിൽ, മാത്തുള്ള ദൈവ പുത്രൻ എന്ന് വിളിക്കുന്ന അദ്ദേഹത്തിൻറെ ലോകത്തിൽ മാത്തുള്ളയുടെ വിവേചന ചിന്തകളോ വർണ്ണ വ്യത്യാസം ഇല്ലായിരുന്നു എന്ന് ഏതൊരു സ്വതന്ത്ര ചിന്തകർക്കും അറിയാവുന്ന സത്യമാണ്.  മാത്തുള്ള ഒരു ഭീരുവാണ് അദ്ദേഹത്തിൻറെ ഭീരുതത്വം ഒന്നുകൊണ്ടുമാത്രമാണ് യേശു എന്ന ആചാര്യൻ പഠിപ്പിച്ച സ്വതന്ത്രമയക്കുന്ന സത്യം മനസിലാക്കാതെ ഇത്തരം ബുദ്ധിശൂന്യമായ അറിവുകളിൽ കുടുങ്ങി കിടന്ന് ആംഡ്‌റൂസും അന്തപ്പനുമായി നിരന്തര യുദ്ധത്തിൽ ഏർപ്പെടുന്നതും ഇവിടെ അദ്ദേഹത്തിന് ഇഷ്ടമില്ലാത്ത അഭിപ്രായം എഴുതുന്നവരെ ആർ എസ് എസ് കാർ എന്ന് മുദ്രകുത്തുന്നതും.  ഇദ്ദേഹത്തിന്റെ കുഴപ്പം പരീശ്വരന്മാർക്ക് ഉണ്ടായിരുന്ന കുഴപ്പം തന്നെ. മതം അനുശ്വാസിക്കുന്ന തത്വസംഹിതകൾക്ക് അപ്പുറത്ത് നിന്ന് എന്തെങ്കിലും ചെയ്‌താൽ അത് അദ്ദേഹത്തെ നരകാർഹൻ ആകുമെന്ന ഭയമാണ്. ഈ ഭയം അദ്ദേഹത്തിൽ മതം മസ്‌തിഷ്‌ക്ക ശാലനത്തിലൂടെ അടിച്ചേൽപ്പിച്ച ഭയമാണ്. യേശു എന്ന ഗുരു ഭയരഹിതനായിരുന്നു. യഹൂദമതത്തിന്റെ ഉപദേശങ്ങളെയും പ്രമാണങ്ങളെയും വെല്ലുവിളിച്ച ധീരൻ. മാത്തുള്ള ആകട്ടെ മതം ഭൂമിയിൽ ഇല്ലാതെ ആയാൽ ഈ പ്രപഞ്ചം തകിടം മറിയുമെന്നും അത് ലോകാവസാനം ആണെന്നും വിശ്വസിക്കുന്ന വ്യക്തിയാണ്. ഇദ്ദേഹത്തിനോട്  സ്നേഹത്തിന്റെ ഭാഷയിൽ (അത് യേശുവിന്റെ ഭാഷയാണ്) അഭ്യർത്തിക്കുകയാണ് സുബോധത്തിലേക്ക് മടങ്ങു " നിങ്ങളുടെ കണ്ണുകൾ കണ്ടിട്ടില്ലാത്തതും ചെവി കേട്ടിട്ടില്ലാത്തതും മനസ് ഗ്രഹിച്ചിട്ടില്ലാത്തതുമായ" സത്യങ്ങൾ കാണാൻ കഴിയും. ആ "സത്യം നിങ്ങളെ സ്വാതന്ത്രമാക്കും"  അപ്പോൾ നിങ്ങൾ എന്നെ പോലെ ഒരു നിരീശ്വരനായി അനന്തമായ ഈ  ആകാശത്ത് 'കഴുകനെപ്പോലെ ചിറകടിച്ചുയരും"  ( ഇതിലെ പല ഉദ്ധരണികളും മാത്തുള്ളയുടെ വേദത്തിൽ നിന്ന് എടിത്തിട്ടുള്ളതാണ്. ഒരു പക്ഷെ ഇതിനെ വ്യാഖ്യാനം യേശുവിന്റെ വ്യാഖ്യാനത്തിൽ നിന്ന് വ്യത്യസ്തമല്ല)

സത്യവാൻ 2017-08-10 07:12:23

കണ്ടതും കേട്ടതും പറഞ്ഞു നടക്കുന്നത് നാട്ടിലെ ചില തറ സ്ത്രീകളുടെ പരിപാടിയാണ്. പരദൂഷണം നിറുത്തി അന്വേഷിച്ച് ആലോചിച്ച് എഴുതിയാൽ എന്തെങ്കിലും ഗുണമുണ്ട്. അല്ലാതെ അവിടെ കേട്ടത് ഇവിടെപ്പറയുക ഇവിടെകേട്ടത് അവിടെ പറയുക എന്ന സ്വഭാവം നിറുത്തുക


Johny 2017-08-10 07:41:06
ആദിമ സഭയിൽ പുരോഹിതരും മെത്രാൻ മാരും എന്തിനു പോപ്പുമാര് പോലും വിവാഹിതരും വിവാഹേതര ബന്ധം ഉള്ളവരും ആയിരുന്നു. ഉദാഹരണം  അൻപത്തിരണ്ടാമത്തെ പോപ്പിന്റെ (ഹോർമിഡാസ് )  മകനായിരുന്നു അൻപത്തിയെട്ടാമത്തെ പോപ്പ് (സെന്റ് സിൽവേറിയസ്) എന്നത് ചരിത്രം ആണെങ്കിലും എത്ര ക്രിസ്ത്യാനികൾക്ക് അറിയാം. അഥവാ അറിഞ്ഞാലും വിശ്വസിക്കുമോ കുഞ്ഞാടുകൾ ?
 (വിശ്വസിക്കാൻ സമ്മതിക്കുമോ ഇടയന്മാർ). സെക്സ് പാപം ആണെന്നാണ് ഇപ്പോഴും സഭ പഠിപ്പിക്കുന്നത്. ഇതിലും വലിയ മണ്ടത്തരങ്ങൾ ധാരാളം ഉണ്ട്. പക്ഷെ അതൊന്നും ചോദ്യം ചെയ്യാൻ ഞങ്ങൾക്ക് അധികാരം ഇല്ല. അഥവാ ചോദിക്കുന്നവനെ ഒറ്റപ്പെടുത്തും. അവനു കൊടിയ നരകം ആണെന്ന് പറയേണ്ടതില്ലല്ലോ.
നിരീശ്വര ഭക്തൻ 2017-08-10 07:41:46
നിരീശ്വരൻ ഈശ്വര തുല്യനാണ്. അദ്ദേഹത്തിൻറെ രാജ്യം വരട്ടെ അവന്റെ നാമം സ്തുതിക്കപ്പെടട്ടെ
Christian 2017-08-10 07:57:50
പാവാട  ഉടുത്ത  പോപ്പ്  2 എണ്ണം ഉണ്ടായിരുന്നു  എന്നും അതില്‍ ഒരു  പെണ്  പോപ്പ്  പതോസിന്റെ  സിംഹാസനത്തില്‍  വാണ്  അരുളിയ കാലം  പ്രസവിച്ചു എന്നതും  അരമന രഹസിയം .
Christian 2017-08-10 08:27:28
ഇതൊന്നും അത്ര രഹസ്യമല്ല. പോപ്പുമാര്‍ കാട്ടിക്കൂട്ടിയ വ്രുത്തികേടൊക്കെ ചരിത്രമാണ്. ക്ര്‌സ്ത്യാനി വിശ്വസിക്കുന്നത് പോപ്പിലല്ല. ക്രിസ്തുവിലാണ്. തെറ്റുകള്‍ തിരുത്തി വിശുദ്ധീകരിക്കപ്പെടുക എന്നതാണ് എന്നും സഭയില്‍ നടക്കുന്നത്.
ബൈബിളില്‍ ഒരു വാക്യമൂണ്ട്. ഞാന്‍ വന്നത് സഹോദരനെതിരെ സഹോദരനെ തല്ലിക്കാനും എന്നും മറ്റും പറഞ്ഞുള്ളത്. ആര്‍.എസ്.എസ്‌കാര്‍ അതു വ്യാപകമായി ഉപയോഗിക്കാരൂണ്ട്. 2000 വര്‍ഷമായിട്ടും ക്രിസ്ത്യാനികള്‍ അതിന്റെ അര്‍ഥം തേടുകയാണു. പക്ഷെ ആര്‍.എസ്.എസ്‌കാര്‍ക്ക് അര്‍ഥം എന്നേ മനസിലായി!
മനുഷ്യരെ ഭിന്നിപ്പിക്കുകയും ജാതികള്‍ ഒന്നായാല്‍ സര്‍വ നാശം വരുമെന്നും താണ ജാതിക്ക് വ്രുത്തികെട്ട ഭക്ഷണവും ചെറുകിട ദൈവവുമെന്നുംമറ്റും എഴുതുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണു ഈ ആക്രമണം നടത്തുന്നത്. 

Ninan Mathullah 2017-08-10 12:41:09
Nereeswaran is calling me a coward while hiding behind a fictitious name, and throwing mud at others. ‘Enthoru virodhabhasam!’His complaint is that I am writing against RSS ideology. Readers see where it pricks the chords in his heart and the issues close to him. Now you can read the mind behind the name. My comment has nothing to do with RSS. But just as some bring priest bashing into any writing or post here with my comment some brought irrelevant topics to the discussion. ‘Vikaram enikkethirayi anapotti ozhukiyirikkunnu’. Looks like he is the keeper of my mind the way he delves into my mind and educate others on my thinking and psychology. There are several ‘comment 'thozilalikal' like this here. Please stay on the topic of discussion, and its merits or defects instead of personal attack
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക