Image

ഹായ് കേരള, ഞാന്‍ വരുന്നുവെന്ന് സണ്ണി ലിയോണ്‍

Published on 05 August, 2017
ഹായ് കേരള, ഞാന്‍ വരുന്നുവെന്ന് സണ്ണി ലിയോണ്‍

ബോളിവുഡ് ചൂടന്‍ താരം സണ്ണി ലിയോണ്‍ വീണ്ടും കേരളത്തില്‍ എത്തുകയാണ്. ഫോണ്‍ 4 റീട്ടെയില്‍ ശൃംഖലയുടെ ഷോറൂമിന്റെ ഉദ്ഘാടനത്തിനായാണ് സണ്ണി കൊച്ചിയിലെത്തുന്നത്. എറണാകുളം എംജി റോഡിലുള്ള ഷോറൂമിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 17നാണ്. ഇത് സംബന്ധിച്ച് സണ്ണി ലിയോണ്‍ ഫേസ്ബുക്കില്‍ വീഡിയോ ഷെയ!ര്‍ ചെയ്ത് കഴിഞ്ഞു. കൃത്യം 11 മണിക്ക് എം.ജി റോഡിലെ ഷോറൂമില്‍ നമുക്ക് കാണാമെന്നാണ് താരം വീ!ഡിയോയില്‍ പറയുന്നത്.

ബോളിവുഡില്‍ താരമാകുമ്പോഴും മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് സണ്ണി. ജിസം 2 എന്ന ചിത്രത്തിലൂടെ ബോളീവുഡിലെത്തിയ താരം നേരത്തെയും കേരളത്തില്‍ എത്തിയിട്ടുണ്ട്. ഷാരുഖാന്റെ റായിസിലാണ് അവസാനമായി രംഗത്തുവന്നിരുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക