Image

ദിലീപ് നടത്തിയ മൂന്നാം കെട്ട് വിവാദത്തില്‍ തിരിച്ചടിച്ച് ലിബര്‍ട്ടി ബഷീര്‍

Published on 05 August, 2017
ദിലീപ് നടത്തിയ മൂന്നാം കെട്ട് വിവാദത്തില്‍ തിരിച്ചടിച്ച് ലിബര്‍ട്ടി ബഷീര്‍

ജയിലിലാകുന്നതിനു മുന്‍പ് തന്നെ ദിലീപ് തനിക്കെതിരെ നടത്തിയ മൂന്നാം കെട്ട് വിവാദത്തില്‍ തിരിച്ചടിക്കുകയാണ് ലിബര്‍ട്ടി ബഷീര്‍. ദിലീപ് മൂന്ന് വിവാഹം കഴിച്ചിട്ടുണ്ടെന്ന കാര്യം തനിക്ക് മാത്രമല്ല സിനിമയിലെ എല്ലാവര്‍ക്കും നേരത്തെ തന്നെ അറിയാമായിരുന്നു എന്നാണ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത്. എന്നാല്‍ വ്യക്തിപരമായി ഒരാളെ അധിക്ഷേപിക്കേണ്ടതില്ലെന്നതിനാലാണ് ഇതൊന്നും തന്നെ താന്‍ നേരത്തെ പുറത്ത് പറയാതിരുന്നതെന്നും ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കുന്നു. വിവാഹകാര്യം പറഞ്ഞ് ദിലീപ് തന്നെ കളിയാക്കിയപ്പോള്‍ തിരിച്ച് പറയാതിരുന്നത് മര്യാദ കൊണ്ട് മാത്രമാണെന്നും ബഷീര്‍ പറയുന്നു. എന്തായാലും മൂന്ന് വിവാഹം കഴിച്ചെങ്കിലും എല്ലാവരേയും താന്‍ നന്നായി നോക്കുന്നുണ്ട്. മറ്റ് ചിലരെ പോലെ ഒന്ന് കഴിഞ്ഞ് മറ്റൊന്ന് അത് കഴിഞ്ഞ് വീണ്ടും മറ്റൊന്ന് എന്ന നിലയിലല്ല താന്‍ വിവാഹം കഴിച്ചത് എന്നും ലിബര്‍ട്ടി ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ തിയറ്റര്‍ സമരം പരിഹരിച്ചതില്‍ ദിലീപ് ഇടപെട്ടതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് ലിബര്‍ട്ടി ബഷീറിന്റെ കുടുംബകാര്യം ദിലീപ് എടുത്തിട്ടത്. ലിബര്‍ട്ടി ബഷീറിനെ കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്: മൂന്ന് ഭാര്യമാരെ വെച്ചുകൊണ്ട് ഇരിക്കുന്നയാളാണ് ബഷീര്‍ എന്നാണ്. അന്ന് ബഷീര്‍ നല്‍കിയ മറുപടി ഞമ്മക്ക് നിയമപരമായി നാല് ഭാര്യമാരെവരെ കെട്ടാം. ഇപ്പോഴുള്ള മൂന്ന് ഭാര്യമാരേയും ഞാന്‍ പൊന്നു പോലെ നോക്കുന്നുണ്ട് എന്നായിരുന്നു.

പിന്നെ ദൈവമുണ്ടെന്ന് ഇന്നലത്തോടെ തെളിഞ്ഞല്ലോ. മഞ്ജുവിനെ വിവാഹം ചെയ്ത് ഒരു അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദിലീപിന്റെ ആദ്യ വിവാഹത്തെ കുറിച്ച് പുറത്തറിയുന്നത്. സിനിമയിലെ ദിലീപിന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് ഇത് അറിയാവുന്ന കാര്യമാണ്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിയും മുന്‍പ് ദിലീപിന്റെ വീട്ടുകാര്‍ മഞ്ജു വാര്യരോട് മോശമായി പെരുമാറിയിരുന്നുവെന്ന് മാത്രമല്ല, ആ കുട്ടിക്ക് ഒരു സ്വാതന്ത്ര്യവും ആ വീട്ടില്‍ നല്‍കിയിരുന്നുമില്ലെന്ന കാര്യം തനിക്കറിയാവുന്നതാണ്. എന്നാല്‍ ഈ സമയത്തൊന്നും ദിലീപ് അങ്ങനെയല്ലാ പെരുമാറിയിരുന്നതെന്നും മഞ്ജു തന്നെ നേരിട്ട് പറഞ്ഞിരിന്നുവെന്നും വീട്ടില്‍ നിരവധി ബുദ്ധിമുട്ടുകള്‍ വ്യക്തിപരമായി നേരിടേണ്ടി വന്നപ്പോഴും തന്റെ തറവാടിത്തം കൊണ്ട് മാത്രമാണ് മഞ്ജു ഇതൊക്കെ പിടിച്ച് നിന്നതെന്നും ബഷീര്‍ പറയുന്നു.

കാവ്യയുമായി ദിലീപ് അടുക്കുന്നത് മീശമാധവന്‍ എന്ന ചിത്രത്തിന്റെ സെറ്റിലാണ്. പിന്നീട് ഇതൊരു ചിന്നവീട് പോലെ കൊണ്ടു നടക്കുകയായിരുന്നു. ഇത് മഞ്ജുവിനറിയാമായിരുന്നുവെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക