Image

ദിലീപ് രണ്ടാം പ്രതിയാകും; ചുമത്തിയിരിക്കുന്നത് 20 വര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍

Published on 05 August, 2017
ദിലീപ് രണ്ടാം പ്രതിയാകും; ചുമത്തിയിരിക്കുന്നത് 20 വര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍
നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനാകേസില്‍ ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത് 20 വര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍. നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദിലീപും പള്‍സര്‍ സുനിയുമായി ചേര്‍ന്ന് പലസ്ഥലങ്ങളില്‍ ഗൂഢാലോചന നടത്തിയെന്നാണ് കുറ്റം.

ഒരുമാസത്തിനകം അനുബന്ധ കുറ്റപത്രം നല്‍കും. നടിയെ ആക്രമിച്ച സംഭവത്തിലും ഗൂഢാലോചന സംബന്ധിച്ചും ഒരുമിച്ച് വിചാരണ നടത്താനും പോലീസ് നീക്കമുണ്ട്. ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കും.

ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ ആകും കുറ്റപത്രം നല്‍കുക. കേസിന്റെ അന്വേഷണം അവസാനഘട്ടത്തിലാണ്. തെളിവു നശിപ്പിച്ചവര്‍ ഉള്‍പ്പെടെ നിലവില്‍ കേസില്‍ 13 പ്രതികളാണുള്ളത്.

നിലവില്‍ കേസില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്. കുറ്റപത്രത്തില്‍ ദിലീപ് രണ്ടാം പ്രതിയാകും. കേസിലെ നിര്‍ണായ തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ പൊലീസിനായിട്ടില്ല.

പള്‍സര്‍ സുനിക്കെതിരെ കൂട്ടമാനഭംഗത്തിനുള്ള വകുപ്പുകളടക്കമാണ് കേസെടുത്തിരിക്കുന്നത്. ഇതിന് ഗൂഢാലോചന നടത്തിയെന്ന വകുപ്പും ദിലീപിനെതിരെയുണ്ട്. കേസില്‍ ദിലീപിന്റെ ബന്ധുക്കളെയടക്കം ചോദ്യം ചെയ്തു കഴിഞ്ഞു. മൊഴിയെടുക്കലും ചോദ്യം ചെയ്യലും അവസാനഘട്ടത്തിലാണെന്ന് പൊലീസ് പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക