ബെര്‍ലിന്‍: മുപ്പത് വര്‍ഷം മുന്‍പ് കാണാതായ ജര്‍മന്‍കാരന്റെ മൃതദേഹം സ്വിറ്റ്സര്‍ലന്‍ഡിലെ സാസ് ഗ്രുന്ഡിനടുത്തുള്ള മഞ്ഞുപാളിയില്‍ കണ്ടെത്തി.
രണ്ട് പര്‍വതാരോഹകരാണ് ഇവിടെ ഒരു കൈയും രണ്ടു ഷൂസും ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 3500 മീറ്റര്‍ ഉയരത്തിലുള്ള പര്‍വതത്തിലായിരുന്നു ഇത്.
പ്രതികൂല കാലാവസ്ഥ കാരണം ഒരു ദിവസം കൂടി കഴിഞ്ഞാണ് മൃതദേഹം പുറത്തെടുക്കാന്‍ സാധിച്ചത്. ബേണില്‍ നടത്തിയ പരിശോധനയിലാണ് 1987 ഓഗസ്റ്റ് 11ന് കാണാതായ ജര്‍മന്‍ പര്‍വതാരോഹകന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.
സ്വിറ്റ്സര്‍ലന്‍ഡില്‍ മഞ്ഞു പാളികള്‍ ഉരുകിക്കൊണ്ടിരിക്കുന്നതിനാലാണ് സമീപ കാലത്ത് ഇത്തരം കണ്ടെത്തലുകള്‍ വ്യാപകമായി നടക്കുന്നത്.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍