Image

മനുഷ്യശരീരം വെട്ടിനുറുക്കി ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയില്‍

Published on 06 August, 2017
മനുഷ്യശരീരം വെട്ടിനുറുക്കി ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയില്‍
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ മനുഷ്യശരീരം വെട്ടിനുറുക്കി യാത്രാ ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നു രാവിലെ ശുചീകരണ തൊഴിലാളികളാണ്‌ ഡല്‍ഹിയിലെ നജാഫ്‌ഗഢിലെ വിജനമായ പ്രദേശത്ത്‌ ബാഗ്‌ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്‌.

കൈകാലുകളും ശരീരത്തിന്റെ പല ഭാഗങ്ങളും വെട്ടിനുറുക്കിയ നിലയിലാണെന്ന്‌ പൊലീസ്‌ പറഞ്ഞു. പ്രാഥമിക പരിശോധനയ്‌ക്ക്‌ ശേഷം കേസ്‌ രജിസ്റ്റര്‍ ചെയ്‌തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താനായി ആശുപത്രിയിലേക്ക്‌ മാറ്റി. ഏകദേശം 35 വയസ്സിനടുത്ത പ്രായം തോന്നിക്കുന്ന ആളെ തിരിച്ചറിഞ്ഞിട്ടില്ല.

മൃതദേഹത്തിന്റെ കയ്യില്‍ പച്ചക്കുത്തിയ 'ഓം' ചിഹ്നം കണ്ടെത്തിയത്‌ അന്വേഷണം വേഗത്തിലാക്കാന്‍ സഹായിക്കുമെന്ന്‌ പൊലീസ്‌ പറഞ്ഞു. ബാഗിന്‌ സമീപം രക്തപ്പാടുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അതിനാല്‍ മറ്റെവിടെയെങ്കിലും വച്ച്‌ കൊലപാതകം നടത്തി ബാഗ്‌ ഇവിടെ ഉപേക്ഷിച്ചതാവാം എന്നാണ്‌ പൊലീസിന്റെ പ്രാഥമിക നിഗമനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക