Image

കോഴിക്കോട്‌ മാവൂരില്‍ കോളറ സ്ഥിരീകരിച്ചു

Published on 06 August, 2017
കോഴിക്കോട്‌ മാവൂരില്‍ കോളറ സ്ഥിരീകരിച്ചു


കോഴിക്കോട്‌: മാവൂരിലെ കുടിവെള്ളത്തില്‍ കോളറ സ്ഥിരീകരിച്ച്‌ പരിശോധനാ റിപ്പോര്‍ട്ട്‌. കുടിവെള്ള സ്രോതസുകളില്‍ കോളറയ്‌ക്ക്‌ കാരണമായ വിബ്രിയോ കോളറ എന്ന ബാക്ടീരിയയുടെ സാന്നിധ്യമാണ്‌ കണ്ടെത്തിയത്‌. സിഡബ്യുആര്‍ഡിഎമ്മില്‍ നടത്തിയ പഠനത്തിലാണ്‌ കണ്ടെത്തല്‍. ആരോഗ്യവകുപ്പിന്‌ തിങ്കളാഴ്‌ച റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും.

മാവൂരില്‍ കോളറ ബാധിച്ചതിനെ തുടര്‍ന്ന്‌ രണ്ട്‌ ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചിരുന്നു. മാവൂര്‍ തെങ്ങിലക്കടവ്‌ ഭാഗത്ത്‌ അഞ്ചോളം പേര്‍ക്ക്‌ കോളറ രോഗലക്ഷണങ്ങളും പ്രകടമായിട്ടുണ്ട്‌. ഇതിനു പിന്നാലെയാണ്‌ വെള്ളത്തിന്റെ സാമ്പിള്‍ വീണ്ടും പരിശോധിച്ചത്‌.

മാവൂരിലെ കുടിവെള്ളം മലിനമാണെന്ന്‌ നേരത്തെ തന്നെ ജലവിഭവ വകുപ്പ്‌ കണ്ടെത്തിയിരുന്നു. 2012 ഏപ്രിലില്‍ മാവൂരിലെ വിവിധ ഇടങ്ങളില്‍ ജലവിഭവ വകുപ്പിന്റെ മൊബൈല്‍ യൂണിറ്റ്‌ നടത്തിയ പരിശോധനയില്‍ ഈ പ്രദേശത്തെ വെള്ളം കുടിക്കാന്‍ യോഗ്യമല്ലെന്ന്‌ കണ്ടെത്തിയിരുന്നു.

വെള്ളത്തില്‍ വിബ്രിയോ ബാക്ടീരിയുടെ സാന്നിധ്യമുണ്ടെന്നും ഇ കോളിബാക്ടീരിയ അനുവദനീയമായതില്‍ നിന്നും ഏറെ കൂടുതലാണെന്നും കണ്ടെത്തി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക