Image

പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ്‌ ദമ്പതികള്‍ മരിച്ചു

Published on 06 August, 2017
പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ്‌ ദമ്പതികള്‍ മരിച്ചു


ഇടുക്കി : പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ്‌ ദമ്പതികള്‍ മരിച്ചു. ഇടുക്കി ചീനിക്കുഴി കല്ലറയ്‌ക്കല്‍ ബാബു, ഭാര്യ ലൂസി എന്നിവരാണ്‌ മരിച്ചത്‌. ഞായറാഴ്‌ച രാവിലെ ആറു മണിയോടെയാണ്‌ സംഭവം. പള്ളിയിലേക്ക്‌ പോകുന്നതിനിടെയാണ്‌ ദമ്പതികള്‍ അപടകത്തില്‍പെട്ടത്‌.

ശക്തമായ മഴയിലും കാറ്റിലും പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഇരുവര്‍ക്കും ഷോക്കേല്‍ക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക