Image

കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡായുടെ ഉല്‍ഘാടനം ശ്രദ്ധേയമായി

ബിനോയി സെബാസ്റ്റ്യന്‍ Published on 05 March, 2012
കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡായുടെ ഉല്‍ഘാടനം ശ്രദ്ധേയമായി
മയാമി: സൗത്ത് ഫ്‌ളോറിഡായിലെ മലയാളികളുടെ കര്‍മ്മമണ്ഡലത്തില്‍ മൂന്ന് പതിറ്റാണ്ടിന്റെ സേവന ചരിത്രം എഴുതി മുന്നേറുന്ന അമേരിക്കന്‍ മലയാളി സംഘടനകളില്‍ ഏറ്റവും ശ്രദ്ധേയമായ കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡായുടെ രണ്ടു വര്‍ഷം നീണ്ടു നില്‍ക്കുന്ന 30-ാം വാര്‍ഷിക ആഘോഷങ്ങളുടെ തിരിതെളിയ്ക്കല്‍ ചടങ്ങ് മഹനീയമായി.

കുഷര്‍ സിറ്റി ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തിന്റെ മുഖ്യകവാടത്തില്‍ നിന്ന് വിവിധ നഗരസഭ മേയര്‍മാരേയും, കമ്മീഷണര്‍മാരേയും, കൗണ്ടി കോര്‍ട്ട് ജഡ്ജിനേയും, വൈദികരേയും ഫോമാ ദേശീയ ഭാരവാഹികളേയും താമ്പ മുതല്‍ മയാമി വരെയുള്ള ഇതര സംഘടന ഭാരവാഹികളെയും കുഷര്‍ സിറ്റി ഹൈസ്‌ക്കൂള്‍ ബാന്റ് ടീമീന്റെ അകമ്പടിയോടുകൂടി സമാജം യൂത്ത് ടീം അമേരിക്കന്‍ ദേശീയ പതാകയും, ഇന്ത്യന്‍ ദേശീയ പതാകയും സംവഹിച്ച് ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു.

ഓഡിറ്റോറിയത്തില്‍ 42 അംഗങ്ങള്‍ അടങ്ങിയ സ്‌ക്കൂള്‍ ബാന്റ് ടീം സചംഗീത ഉപകരണത്തിലൂടെ അമേരിക്കന്‍ ദേശീയഗാനാലാപനത്തോടു കൂടി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ ദേശീയ ഗാനാലാപനം നടത്തി.

സമാജം പ്രസിഡന്റ് ജോയി കുറ്റിയാനിയുടെ അദ്ധ്യക്ഷതയില്‍ ഫോമാ നാഷണല്‍ പ്രസിഡന്റ് ബേബി ഊരാളില്‍ ഏഴ് തിരിയിട്ട നിലവിളക്ക് തെളിച്ച് ഉല്‍ഘാടനം ചെയ്തിപ്പോള്‍ ഡേവി സിറ്റി മേയര്‍, ജസി പോള്‍, സിറ്റഇ ഓഫ് പെബ്രൂക്ക്‌പൈന്‍സ് മേയര്‍ ഫ്രാങ്ക് ഓര്‍ട്ടീസ്, വൈസ് മേയര്‍, ഐറീഷ് സൈഷിള്‍ , കൂഷര്‍ സിറ്റി കമ്മീഷണര്‍ ജയ്മി കുറാന്‍ , ഫാ. സ്‌ക്കറിയാസ് തോട്ടുവേലി തുടങ്ങിയവര്‍ ഉല്‍ഘാടനത്തില്‍ തിരിതെളിച്ച് പങ്കാളികളായി.

തുടര്‍ന്ന് മലയാള തനിമയിലും സംസ്‌ക്കാരത്തിലും, കഴിഞ്ഞ 28 വര്‍ഷത്തെ കേരള സമാജത്തിന്റെ വളര്‍ച്ചുയും, സാംസ്‌കാരിക, സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇതിവൃത്തമാക്കി മലയാള സിനിമ, പിന്നണി ഗായകന്‍ മധു ബാലകൃഷണന്‍ തീം സോംഗിലൂടെ ആലപിച്ചപ്പോള്‍ ഇനി സൗത്ത് ഫ്‌ളോറിഡായിലെ വിവിധ നഗരസഭകളുമായി ചേര്‍ന്ന് നടത്തുവാന്‍ പോകുന്ന പരിപാടികളായ കാര്‍ണിവലിനെയും ഡേവി സിറ്റഇ അനുവദിച്ച ഗാന്ഡി സ്വകയറിനെയും, കമ്മ്യൂണിറ്റി ഗാര്‍ഡന്‍ പ്രോജക്ടിനെകുറിച്ചുള്ള ദൃശ്യാവിഷ്‌കാരം വഴി കേരള സമാജത്തിന്റെ വിഷന്‍ ആന്റ് മിഷന്‍ പങ്കുവെച്ചു.

തുടര്‍ന്ന് യൂത്ത് ടീം പ്രസിഡന്റ് ജോതി തോമസ്, വൈസ് പ്രസിഡന്റ് ജസ്റ്റിന്‍ വെമ്പാല, സെക്രട്ടറി ജാസ്മിന്‍ കരേടനും ചേര്‍ന്ന് യൂത്ത് കമ്മിറ്റിയെയും, പ്രവര്‍ത്തനങ്ങളേയും വിവരിച്ചു.
രശ്മി സുനില്‍ നേതൃത്വം നല്‍കുന്ന ടെംബിള്‍ ഓഫ് ഡാന്‍സ് സ്‌ക്കൂള്‍, രഞ്ചനാ വാര്യര്‍ നേതൃത്വം നല്‍കുന്ന റിഥം സ്‌ക്കൂള്‍ ഓഫ് ഡാന്‍സ് ഗീതു ജയിംസും സംഘവും അവതരിപ്പിച്ച വൈവിദ്ധ്യമാര്‍ന്ന ഡാന്‍സുകളും പരിപാടികള്‍ക്ക് കൊഴുപ്പേകി.

തുടര്‍ന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഗീത പ്രതിഭകളും ട്രീനിസാസ്, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ പാട്ടുകാരും ഒത്തുചേര്‍ന്ന് ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടു കൂടി ഇദംപ്രദമായി അവതരിപ്പിച്ച ഗാനമേള ഏറ്റവും ശ്രദ്ധേയമായി.

കേരളസമാജത്തിന്റെ അംഗങ്ങള്‍ക്കു വേണ്ടി സോമതീരം ആയൂര്‍വ്വേദിക് ഹെല്‍ത്ത് റിസോര്‍ട്ട് നല്‍കിയ ഒന്നാം സമ്മാനം ചൊവ്വര ഹെറിട്ടേജ് റിസോര്‍ട്ടില്‍ ഒരു ഫാമിലിക്ക് രണ്ടു രാത്രിയും 3 പകലും സൗജന്യമായി താമസം. ഇന്ത്യന്‍ ഫ്‌ളേവേഴ്‌സ് ഒരുക്കുന്ന ഒരു ഹൗസ് ബോട്ടില്‍ ഒരു ഫാമിലിക്ക് ഒരു ദിവസത്തെ സൗജന്യ സഞ്ചാരം രണ്ടാം സമ്മാനവും, ഫെയ്ത്ത് ഹോളിഡേ 3 രാത്രിയും, പകലും കപ്പിള്‍സിനായി നല്‍കുന്ന ബഹാമസ് സൗജന്യ കപ്പല്‍ യാത്ര മൂന്നാം സമ്മാനവുമായിരുന്നെങ്കില്‍ സമയ ക്ലിപ്തത പാലിക്കുന്നവര്‍ക്കായി കേരള സമാജം ഒരുക്കിയ സാരികളും, വക്കന്‍ മയാമി സ്‌പോണ്‍സര്‍ ചെയ്ത ഷര്‍ട്ടുകളും, നറുക്കെടുപ്പിലൂടെ വിജയികള്‍ക്ക് സദസ്സില്‍ വെച്ച് നല്‍കി.

കേരള സമാജത്തിന്റെ തീം സോംഗ് സ്‌പോണ്‍സര്‍ ചെയ്ത ജോഷി സക്കറിയായേയും രാജിയേയും ആദരിച്ചു.

ഫോമാ നാഷണല്‍ ജോയിന്റ് സെക്രട്ടറി ആനന്ദന്‍ നിരവേല്‍ , ഫോമാ റീജനല്‍ വെസ് പ്രസിഡന്റ് ജയിംസ് ഇല്ലിയ്ക്കല്‍ ട്രസ്റ്റി ബോര്‍ഡ് മെംമ്പര്‍ സി. കെ ജോസ് മാധവപ്പള്ളി. സി. കെ ജോര്‍ജ്ജ്, റ്റി. ഉണ്ണികൃഷ്ണന്‍ , എ. കെ.എം.ജി.(MKMG) ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. സുനില്‍ കുമാര്‍ , നവകേരള പ്രസിഡന്റ് ഷീല ജോസ്, പ്രസ് ക്ലബ്ബ് നാഷണല്‍ ട്രഷറര്‍ , സുനില്‍ തൈമറ്റം, ചാപ്റ്റര്‍ പ്രസഡന്റ് പ്രൊഫ. തങ്കച്ചന്‍ കിഴക്കേ പറമ്പില്‍, വിവിധ ഇന്ത്യന്‍ അസ്സോസിയേഷന്‍ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പരിപാടികളില്‍ പങ്കെടുത്തു.

കേരള സമാജം സെക്രട്ടറി അസീസ്സ് നടയില്‍ സ്വാഗതവും, ട്രഷറര്‍ ചാക്കോ ഫിലിപ്പ് കൃതജ്ഞതയും പറഞ്ഞു. പരിപാടികള്‍ക്ക് മത്തായി വെമ്പാല ഷൈനി ആന്റണി, ബോബി മാത്യൂ, ജോണ്‍സണ്‍ (ഷിബു) ബേബിവര്‍ക്കി, മനോജ് നായര്‍ , റോമ്പിന്‍ ആന്റണി, പീറ്റര്‍ വര്‍ഗ്ഗീസ്, വിന്‍സെന്റ് അഗസ്റ്റ്യന്‍ , ജോസ് വടാപറമ്പില്‍ , ജോണ്‍ തോമസ്(ബ്ലസന്‍ ) കെവിന്‍ ജോര്‍ജ്ജ്, ട്രീസാ ജോയി, ആനി കോശി, രാജി ജോയി, കേരള സമാജം മുന്‍ പ്രസിഡന്റുമാര്‍ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡായുടെ ഉല്‍ഘാടനം ശ്രദ്ധേയമായികേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡായുടെ ഉല്‍ഘാടനം ശ്രദ്ധേയമായികേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡായുടെ ഉല്‍ഘാടനം ശ്രദ്ധേയമായികേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡായുടെ ഉല്‍ഘാടനം ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക