Image

മകളുടെ മനസ്സ് നീറുമ്പോള്‍ അമേരിക്കന്‍ യാത്ര, നിശാപാര്‍ട്ടി ; മഞ്ജുവിനെതിരെ പൊട്ടിത്തെറിച്ച് മീനാക്ഷി ! ,

Published on 06 August, 2017
മകളുടെ മനസ്സ് നീറുമ്പോള്‍ അമേരിക്കന്‍ യാത്ര, നിശാപാര്‍ട്ടി ; മഞ്ജുവിനെതിരെ പൊട്ടിത്തെറിച്ച് മീനാക്ഷി ! ,

ഒരു മാസത്തോളമായി ജയിലില്‍ കഴിയുന്ന അച്ഛനെ കാണാനോ മിണ്ടാനോ കഴിയാതെ ദിലീപിന്റെ മകള്‍ മീനാക്ഷി മാനസികമായി തകര്‍ന്നിരിക്കുന്ന തനിക്ക് ഒരു താങ്ങാവാനോ ആശ്വാസം പകരാനോ നില്‍ക്കാത്ത അമ്മയ്ക്ക് നേരെ പൊട്ടിത്തെറിച്ചെന്ന് വാര്‍ത്ത.

ഇപ്പോഴും ജാമ്യം ലഭിക്കാതെ ജയിലില്‍ കഴിയുന്ന അച്ഛന്‍ ദിലീപിന്റെ അഭാവത്തില്‍ കടുത്ത ഒറ്റപ്പെടലും മാനസിക സമ്മര്‍ദ്ദവും അനുഭവിച്ച് പ്രാര്‍ത്ഥനയോടെ കഴിയുന്ന മീനാക്ഷിയെ കൂടുതല്‍ തളര്‍ത്തിയത് മഞ്ജു കൂട്ടുകാരുമായി അമേരിക്കയില്‍ നടന്ന താരനിശയിലും തുടര്‍ന്ന് നടന്ന ‘കോക്ക്‌ടെയില്‍’ പാര്‍ട്ടിയിലും പങ്കെടുത്തതാണ്.

ഇത്തരം കടുത്ത സാഹചര്യങ്ങളില്‍ കൂടെ കടന്നു പോകുന്ന മകളെ വകവയ്ക്കാതെ മനസ്സാക്ഷിക്ക് വിരുദ്ധമായി പൊതു വേദികളിലും, നൃത്ത പരിപാടികളും, ഷൂട്ടിങ്ങും ഒക്കെയായി എങ്ങനെ മഞ്ജുവിന് സജീവമാവാന്‍ കഴിയുന്നു എന്നു കുടുംബവുമായി അടുപ്പമുള്ളവര്‍പോലും അത്ഭുതപ്പെടുന്നു.

തിരക്കിട്ട സിനിമാ ഷെഡ്യൂളുകളും യാത്രകളുമായി മഞ്ജു മീനാക്ഷിയുടെ കാര്യത്തില്‍ അല്‍പ്പം പോലും ശ്രദ്ധ ചെലുത്തുന്നില്ല എന്നാണ് വിമര്‍ശനം. ദിലീപിന്റെ ബിസിനസ്സ് സ്ഥാപനങ്ങളുടെ അടച്ചു പൂട്ടലും, മുന്‍ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളും ഒക്കെ പ്രചരിക്കുമ്‌ബോഴും മീനാക്ഷിയോട് മിണ്ടാന്‍ പോലും കൂട്ടാക്കാത്ത മഞ്ജുവിന്റെ ഈ മനോഭാവം തന്നെയാവാം ദിലീപ് മഞ്ജു വേര്‍പിരിയലിന് കാരണവും തുടര്‍ന്ന് മഞ്ജുവില്‍ നിന്നും അകന്നു നില്‍ക്കാന്‍ മീനാക്ഷിയെ പ്രേരിപ്പിച്ചതെന്നുമാണ് അടുപ്പക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്

പതിനാല് വര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും അച്ഛന്റെ കാര്യത്തില്‍ തികഞ്ഞ നിസ്സംഗത പുലര്‍ത്തുന്ന അമ്മയ്ക്ക് ഒരിക്കലും മാപ്പ് കൊടുക്കില്ല എന്ന് മീനാക്ഷി നേരത്തെ തുറന്നടിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക