Image

വര്‍ഗ്ഗീയ, വ്യവസായ, രാഷ്ട്രീയ ലോബികളുടെ കോണകം കഴുകി അല്ല കേരളം ജീവിക്കുന്നത് (ജയ്ശങ്കര്‍ പിള്ള)

Published on 06 August, 2017
വര്‍ഗ്ഗീയ, വ്യവസായ, രാഷ്ട്രീയ ലോബികളുടെ കോണകം കഴുകി അല്ല കേരളം ജീവിക്കുന്നത് (ജയ്ശങ്കര്‍ പിള്ള)
കേരളത്തിലെ ക്രമസമാധാന തകര്‍ച്ച വടക്കെ ഇന്ത്യന്‍ മാധ്യമങ്ങള്‍ ആഘോഷിക്കേണ്ടതുണ്ടോ?
 
ഇന്ത്യയിലെ സാക്ഷര സംസ്ഥാനമായ കേരളം, രാഷ്ട്രീയ പ്രബുദ്ധത നേടിയ കേരളം, വര്‍ഗ്ഗീയ, രാഷ്ട്രീയ കലാപങ്ങള്‍ക്ക് അടിയറ വെക്കാത്ത സംസ്ഥാനം, സാമൂഹിക, സാംസ്‌കാരിക മേഖലയില്‍ മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനം. ഇതൊക്കെ കേരളത്തിന്റെ മാത്രം സ്വന്തമായ സമ്പത്താണ്. അത് സ്വാതന്ത്ര ലബ്ദിയ്ക്കു മുന്‍പും, പിന്‍പും ഒക്കെ അങ്ങിനെ തന്നെ ആണ് താനും. ജാതി മത വ്യത്യാസവും, സമ്പന്നര്‍ക്കും സാധാരണക്കാരനും, പാവപ്പെട്ടവര്‍ക്കും എല്ലാ ഒരേ നീതി മറ്റു സംസ്ഥാനങ്ങളും ആയി താരതമ്യം ചെയ്യുമ്പോള്‍ ലഭിക്കുന്ന സംസ്ഥാനം ആണ് കേരളം.

കേരളത്തില്‍ ഇതിനു മുന്‍പും, രാഷ്ട്രീയ കൊലപാതകങ്ങള്‍, സംഘട്ടനങ്ങള്‍ എന്നിവ ഉണ്ടായിട്ടുണ്ട്. വെടിക്കെട്ട് അപകടങ്ങളും ഉണ്ടായിട്ടുണ്ട്. അന്നൊന്നും കേന്ദ്ര മന്ത്രിയും, പ്രധാന മന്ത്രിയും ഒന്നും മരണമടഞ്ഞവരുടെ വീട് സന്ദര്‍ശിച്ചു കണ്ടിട്ടില്ല. ഇനി അന്ന് ഭരണം വേറെ ആയിരുന്നത് കൊണ്ട് ആണെങ്കില്‍ തന്നെ കേന്ദ്രം ഇന്ന് ഭരിക്കുന്ന ബിജെ പി ക്കാര്‍ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ അതെ പാര്‍ട്ടിയില്‍ പെട്ട ആരും വടക്കേ ഇന്ത്യയില്‍ നിന്നും അനുശോചനം പോലും നടത്തി കണ്ടിട്ടില്ല.

പിന്നെ എന്താണ് ഇപ്പോള്‍ വടക്കേ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കു വരെ ചവച്ചു തുപ്പാന്‍ പാകത്തിന് കേരളത്തെ അധിക്ഷേപിക്കാന്‍ ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇത്ര ആവേശം.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍, ദളിത് പീഡനം, വര്‍ഗ്ഗീയ സംഘര്ഷങ്ങള്‍, മാംസം ഭക്ഷിക്കുന്നവര്‍ക്കു നേരെ വരെ ആക്രമണം നടക്കുന്ന നൂറ്റാണ്ടില്‍ ആണ് നാം ഇന്നും ജീവിക്കുന്നത്. അവയെല്ലാം മറന്നു കൊണ്ടാണ് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടി സംസാരിക്കുന്നതു.

പുരകത്തുമ്പോള്‍ വാഴ വെട്ടുന്ന ഈ നടപടിയിലൂടെ ഒന്നും കേരളത്തില്‍ വര്‍ഗീയ പാര്‍ട്ടികള്‍ അധികാരത്തില്‍ എത്തിപ്പെടും എന്ന് കരുതുന്നു എങ്കില്‍ അത് വെയിലത്ത് വച്ച മഞ്ഞുകട്ട പോലെ ആണ്.

എന്ത് കൊണ്ട് കേരളത്തിലെ ക്രമസമാധാന തകര്‍ച്ച ഇത്രമാത്രം ചര്‍ച്ച ചെയ്യപ്പെടുന്നു?

ഈ ഒരു ചോദ്യത്തിനുള്ള ഉത്തരം ആധുനികതയുടെ കാലത്തു ജീവിക്കുന്ന വിദ്യാസമ്പന്നര്‍ ആയ മലയാളികള്‍ക്ക് സ്വയം മനസ്സിലാക്കാവുന്നതേ ഉള്ളൂ. ലോകത്തില്‍ എവിടെ മലയാളികള്‍ ഉണ്ട് എങ്കിലും, കേരളത്തിലെ ദൈനദിന കാര്യങ്ങളും ആയി അവര്‍ ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നവര്‍ ആണ്. അത് ഫോണ്‍ വഴിയോ, ഫേസ്ബുക്ക് വഴിയോ, വാട്‌സപ്പ് വഴിയോ, ചാനല്‍, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയോ ഒക്കെ തന്നെ ആയിരിയ്ക്കും.

അതിനു അവര്‍ക്കു രാജ്യമോ ദേശമോ ഒന്നും പ്രശ്‌നം അല്ല. അവര്‍ക്കു പ്രതികരണ ശേഷിയും ഇതര സംസ്ഥാന ങ്ങളിലെ ജനങ്ങളെക്കാള്‍ കൂടുതല്‍ ആണ് താനും. പണ്ടും കേരളത്തില്‍ വാണിഭവും, അക്രമവും, കൊലപാതകവും, ഹര്‍ത്താലും, ബന്ദും ഒക്കെ ഉണ്ടായിരുന്നു.

പക്ഷെ പത്ര വാര്‍ത്തകളുടെ കവറേജുകള്‍ ചുരുക്കം ചില സ്ഥലങ്ങളിലും, ആളുകളിലും മാത്രമേ എത്തിയിരുന്നുള്ളു. ഇന്ന് ആ സ്ഥിതി മാറി. ഡല്‍ഹി ദൂരദര്‍ശനിലെ 10 മിനിറ്റില്‍ വന്നിരുന്ന വാര്‍ത്തകള്‍ക്ക് പകരം കേരളത്തിലെ ചെറിയ ഗ്രാമങ്ങളിലെ വാര്‍ത്താ പ്രക്ഷേപണം മുതല്‍ വന്‍കിട ചാനലുകള്‍ വരെ വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യാന്‍ തുടങ്ങി. 10 മിനിട്ടു മുതല്‍ 24 മണിക്കൂര്‍ വരെ വാര്‍ത്തകള്‍ മാത്രം ഉള്ള ചാനലുകള്‍, കുടുംബ സീരിയലുകക്കു താഴെ മിന്നി മറയുന്ന ബ്രെക്കിങ് വാര്‍ത്തകള്‍ നാട്ടിലെ മുത്തശ്ശനും മുത്തശ്ശിയും വരെ കാണുവാനും,പ്രതികരിക്കുവാനും തുടങ്ങിയിരിക്കുന്നു.

ജാതി, മത വര്‍ഗ്ഗ, രാഷ്ട്രീയ ഉന്നതന്മാരെ ഭയമില്ലാതെ പ്രതികരിക്കുവാന്‍ കഴിവുള്ള യുവ തലമുറ കേരളത്തിന്റെ സ്വന്തം മാത്രം ആണ്. ഗ്രാമങ്ങളിലെ കൊലയും, പിടിച്ചു പറിയും, വാണിഭവും വരെ ലോകത്തിന്റെ എല്ലാ കോണുകളിലും ചര്‍ച്ച ചെയ്യപ്പെടുന്നു.

പത്തോ, ഇരുപതോ വര്ഷങ്ങള്ക്കു മുന്‍പ് ഉള്ള സ്ഥിതിയല്ല ഇന്ന്. അത് കേരളത്തിലെ ജനങ്ങളുടെ പ്രബുദ്ധത ആണ് തെളിയിക്കുന്നത്, അവകാശങ്ങളോട് മല്ലിടാനുള്ള കഴിവിനെ, പ്രതികരണ ശേഷിയെ, ക്രമസമാധാന തകര്‍ച്ച എന്ന് പേരു കുത്തി, വടക്കേ ഇന്ത്യന്‍ മാധ്യമങ്ങള്‍ കൊട്ടി ഘോഷിക്കുമ്പോള്‍, അവര്‍ സ്വയം വിലയിരുത്തുക നിങ്ങളില്‍ എത്രപേര്‍ അഴിമതിയ്ക്കും, ആക്രമണങ്ങള്‍ക്കും, എതിരെ വ്യക്തമായി പ്രതികരിച്ചിരുക്കുന്നു.

ഇന്ന് നമ്മുടെ കൊച്ചു കേരളത്തിലെ 30 ല്‍ അധികം പ്രധാന ചാനലുകളും,1600 അധികം പത്ര മാസികകളും, നാടും നഗരവും കൈയടക്കിയ റേഡിയോ സംപേക്ഷണങ്ങളും, പഞ്ചായത്തുകളില്‍ ഉള്ള ലോക്കല്‍ ചാനലുകളും പ്രവര്‍ത്തിയ്ക്കുന്നത് വര്‍ഗ്ഗീയ, വ്യവസായ, രാഷ്ട്രീയ ലോബികളുടെ കോണകം കഴുകി അല്ല എന്ന് വടക്കേ ഇന്ത്യന്‍ രാഷ്ട്രീയവും, ഭരണ യന്ത്രങ്ങളും മനസ്സിലാക്കുന്നത് നന്നായിരിയ്ക്കും.

അനുദിനം ഉള്ള സംഭവങ്ങളോട് ശക്തമായി പ്രതികരിയ്ക്കുന്ന ഒരു ജന സമൂഹം ആണ് മലയാളികള്‍ എന്നും, കഴിവിന്റെ പരമാവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു തീരുമാനം കല്പിയ്ക്കുന്ന പോലീസും, വ്യക്തമായ വിധികള്‍ നടപ്പിലാക്കുന്ന കോടതിയും ആണ് കേരളത്തില്‍ ഇന്ന് നിലവില്‍ ഉള്ളത്.

ചില വീഴ്ചകള്‍ ഉണ്ടായേക്കാം പക്ഷെ ഭക്ഷണത്തിന്റെ പേരിലോ, ദൈവത്തിന്റെ പേരിലോ, ഇവിടെ കൊലകള്‍ നടത്തി ജനാധിപത്യം നടപ്പിലാക്കാം എന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിയും കരുതേണ്ടതില്ല എന്ന് മാത്രം ആല്ല, കേരളത്തിലെ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ക്രമസമാധാന തകര്‍ച്ച ഉണ്ടെങ്കില്‍ അത് പരിഹരിയ്ക്കുവാന്‍ ഉതകുന്ന തരത്തില്‍ പാകത വന്നവരും ആണെന്ന് മലയാളികള്‍ക്ക് നന്നായി അറിയാവുന്നതും ആണ്.

മലയാളിയുടെ രാഷ്ട്രീയ ചിന്തകള്‍ ജാതിയ്ക്കും, മതത്തിനും അതീതമാണെന്നുള്ളത് കൊണ്ടാണ് ക്ഷേത പ്രവേശന വിളമ്പരം, തലക്കരവും, മുലക്കരവും, കര്‍ഷക സമരവും, മുതല്‍ ഉള്ള ശബ്ദങ്ങള്‍ കേരളത്തില്‍ നിന്ന് മാത്രം ഉയരുവാന്‍ കാരണം.

പ്രതികരണ ശേഷിയുള്ള ജനങ്ങളും, നിഷ്പക്ഷ വാര്‍ത്താ മാധ്യമങ്ങളും, കെമുതലായുള്ള കേരളത്തിലെ സംഭവങ്ങള്‍ ലോകം അറിയുമ്പോള്‍ അതിനെ ക്രമസമാധാന തകര്‍ച്ച എന്ന് വിലയിരുത്താതെ, ്വന്തം സംസ്ഥാനങ്ങളിലെ ജനങ്ങളെ പ്രതികരണ ശേഷിയും ആര്‍ജ്ജവം ഉള്ള സമൂഹം ആയി വളര്‍ത്തുകയും ,മാധ്യമങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള രീതിയില്‍ അനുമതി നല്‍കുകയും ആണ് വേണ്ടത്.
വര്‍ഗ്ഗീയ, വ്യവസായ, രാഷ്ട്രീയ ലോബികളുടെ കോണകം കഴുകി അല്ല കേരളം ജീവിക്കുന്നത് (ജയ്ശങ്കര്‍ പിള്ള)
Join WhatsApp News
proud malayali 2017-08-06 13:18:41
ആര്‍.എസ്.എസുകാര്‍ പഞ്ച പാവങ്ങളാണെന്നു തോന്നും കേന്ദ്രമന്ത്രിയുടെ വരവും വടക്കെ ഇന്ത്യന്‍ മാധ്യമങ്ങളുടെ പ്രചാരണവും കണ്ടാല്‍. അക്രമത്തിലൂടെയും കൊലയിലൂടെയുമൊക്കെയാണു അവര്‍ വേരു പിടിച്ചത്.കേരളത്തില്‍ പക്ഷെ തിരിച്ചു കിട്ടും. അതാണല്ലോ ന്യൂട്ടന്റെ ലോ പറയുന്നത്. എവരി ആക്ഷന്‍ ഹാസ് റിയാക്ഷന്‍.
അതു കൊണ്ട് അക്രമം വെടിയാന്‍ നോക്കുക. 

andrew 2017-08-07 03:08:00

അമ്പലങ്ങളിലെ 'ദൈവങ്ങള്‍ ' പൊതുവേ വിവസ്ത്ര/ നേരിയ വസ്ത്രങ്ങള്‍ ഉള്ളവര്‍: ഇവയെ കാണാന്‍ എന്തിനു ഡ്രസ്സ്‌ കോഡ് , അതും നാരികള്‍ക്ക് മാത്രം.?

ജാതിയുടെ പേരില്‍ ഉള്ള സംവരണം അമ്പലങ്ങളില്‍ അല്ലേ കൂടുതല്‍ കാണുന്നത് ? അമ്പല വാസികള്‍ക്ക് പ്രതേക തൊഴില്‍ മാത്രം ചെയ്യുവാന്‍ അനുവാദം ഉള്ളു എങ്കില്‍ …..... വിവേചനം അല്ലേ ?

observer 2017-08-07 07:18:07
ക്രിസ്ത്യാനികളും ഒരു ദൈവത്തിലെ വിശ്വസിക്കുന്നുള്ളൂ. അപ്പോള്‍ പിന്നെ ഇസ്ലാം ലോകത്തിനു പുതുതായി എന്തു നല്‍കി? ഏക ദൈവവിശ്വാസമെന്നു പറഞ്ഞു അനാചാരങ്ങളും ദുരാചാരങ്ങളും അന്ധവിശ്വാസവും ഇസ്ലാമില്‍ ആണു കൂടുതല്‍. അക്രമം നടത്താന്‍ ദൈവം സമ്മതിക്കുമോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക