Image

ബ്ലൂ വെയില്‍ ഗെയിം: കേരളത്തിലും ജാഗ്രത നിര്‍ദ്ദേശം നല്‍കി

Published on 07 August, 2017
ബ്ലൂ വെയില്‍ ഗെയിം: കേരളത്തിലും ജാഗ്രത നിര്‍ദ്ദേശം നല്‍കി
തിരുവനന്തപുരം : കൊലയാളി ഗെയിം എന്ന പേരിലറിയപ്പെടുന്ന ബ്ലൂ വെയില്‍ ഗെയിമിന്റെ ആക്രമണം കേരളത്തേയും ഭീതിയിലാഴ്‌ത്തുന്നു. റഷ്യയില്‍ കൂട്ടക്കുരുതി നടത്തിയ ഗെയിം കേരളത്തില്‍ 2000ത്തോളം പേര്‍ ഡൗണ്‍ലോഡ്‌ ചെയ്‌തതായി പൊലീസിന്‌ സൂചന ലഭിച്ചിട്ടുണ്ട്‌.

 കഴിഞ്ഞ മാസം പാലക്കാട്‌ സ്വദേശികളായ നാല്‌ കുട്ടികള്‍ ചാവക്കാട്‌ കടപ്പുറത്തെത്തിയത്‌ ഗെയിമിന്റെ സ്വാധീനത്തിലാണെന്നും അന്വേഷണ സംഘം സംശയിക്കുന്നു. പരസ്യ ഏജന്‍സികളാണ്‌ കേരളത്തില്‍ ബ്ലു വെയില്‍ ഗെയിം പ്രചരിക്കുന്നത്‌ സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്‌.

കഴിഞ്ഞ ദിവസം പതിനാല്‌ കാരന്‍ മരിച്ചതിന്‌ പിന്നില്‍ പിന്നില്‍ ഈ ഗെയിമായിരുന്നെന്ന്‌ കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ ഇത്തരത്തിലുള്ള മരണം ആദ്യത്തേതെന്നും സ്ഥിരീകരണമുണ്ടായി. മുംബൈയിലാണ്‌ 14 കാരന്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന്‌ ചാടി ആത്മഹത്യ ചെയ്‌തത്‌. ' ബ്ലൂ വെയ്‌ല്‍ ചലഞ്ച്‌ ' ആണ്‌ ആത്മഹത്യയ്‌ക്ക്‌ കാരണമെന്ന്‌ പൊലീസ്‌ സ്ഥിരീകരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക