Image

എംഎല്‍എ വിന്‍സെന്റിന്‌ ജാമ്യമില്ല

Published on 07 August, 2017
 എംഎല്‍എ വിന്‍സെന്റിന്‌ ജാമ്യമില്ല

വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം വിന്‍സെന്റിന്റെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജില്ലാ സെഷന്‍സ്‌ കോടതിയാണ്‌ വിന്‍സെന്റിന്റെ ജാമ്യാപേക്ഷ തള്ളിയത്‌.

ജൂലൈ 22നാണ്‌ അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ എംഎല്‍എയെ അറസ്റ്റ്‌ ചെയ്‌തത്‌. 2016 സെപ്‌തംബര്‍ 10 ന്‌ രാത്രി എട്ടുമണിക്കും നവംബര്‍ 11 ന്‌ രാവിലെ 11 മണിക്കും വീട്ടില്‍വെച്ച്‌ പീഡിപ്പിച്ചെന്നാണ്‌ പരാതി. എംഎല്‍എ ആകുന്നതിന്‌ മുമ്പാണ്‌ വിന്‍സെന്റ്‌ പരാതിക്കാരിയുടെ ഭര്‍ത്താവില്‍ നിന്ന്‌ മൊബൈല്‍ നമ്പര്‍ വാങ്ങിയത്‌. 

എംഎല്‍എ ആയതിന്‌ ശേഷം പരാതിക്കാരിയെ ഫോണില്‍ വിളിച്ച്‌ പലതവണ ശല്യപ്പെടുത്തി. മോശമായി പെരുമാറി, എന്നിങ്ങനെയാണ്‌ പരാതി. ഇഷ്ടക്കേട്‌ വ്യക്തമാക്കിയിട്ടും പരാതിക്കാരിയെ വിന്‍സെന്റ്‌ പിന്തുടര്‍ന്ന്‌ ശല്യപ്പെടുത്തിയതായും പൊലീസ്‌ പറയുന്നു.

പീഡനക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന്‌ കെപിസിസി സെക്രട്ടറി സ്ഥാനത്ത്‌ നിന്ന്‌ ഉള്‍പ്പെടെ വിന്‍സെന്റിനെ പാര്‍ട്ടി നീക്കം ചെയ്‌തിരുന്നു. എന്നാല്‍ വിന്‍സെന്റിന്‌ വേണ്ടി കെപിസിസിയില്‍ മുതിര്‍ന്ന നേതാക്കള്‍ ശബ്ദമുയര്‍ത്തിയതോടെ പിന്തുണ നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചു. രാഷ്ട്രീയ ഗൂഢാലോചനയാണ്‌ ഉണ്ടായതെന്ന വിന്‍സെന്റിന്റെ വാദംകോണ്‍ഗ്രസ്‌ അംഗീകരിക്കുകയും ചെയ്‌തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക