Image

“നിങ്ങളോടൊപ്പം” സംഗീത പരിപാടിയുടെ ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാകുന്നു

Published on 07 August, 2017
“നിങ്ങളോടൊപ്പം” സംഗീത പരിപാടിയുടെ ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാകുന്നു
ന്യൂയോര്‍ക്കിലെ മലയാളികള്‍ ആവേശത്തോടെ കാത്തിരുന്ന എം ജി ശ്രീകുമാര്‍, ശ്രേയാ ടീമിന്റെ സംഗീത പരിപാടിയുടെ ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാകുന്നു. സോജി മീഡിയ അമേരിക്കയില്‍ അവതരിപ്പിക്കുന്ന എം ജി ശ്രീകുമാര്‍ ശ്രേയാ ടീമിന്റെ “നിങ്ങളോടൊപ്പം” സംഗീത വിരുന്നിലേക്കും, പ്രമുഖ ഹാസ്യ കലാകാരന്മാരുടെ കലാ പ്രകടനങ്ങളുടെയും ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ വാങ്ങാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. അമേരിക്കന്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട എം ജി ശ്രീകുമാറും, ശ്രേയയും ആദ്യമായാണ് അമേരിക്കയില്‍ സംഗീത വിസ്മയവുമായി എത്തുന്നത്. ഈ കലാ സന്ധ്യയുടെ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നത് ഇവന്റ്‌സര്‍ എന്ന സൈറ്റാണ്. ആഗസ്ത് 25 നു ന്യൂ യോര്‍ക്കിലുള്ള ഐ കെ സി സി ക്‌നാനായ കമ്മ്യുണിറ്റി സെന്ററില്‍ നടക്കുന്ന ഈ കലാ മാമാങ്കത്തില്‍ നൂറു കണക്കിന് കാണികള്‍ക്കു ആവേശമായിട്ടാണ് എം ജിയും ശ്രേയയും എത്തുന്നത്. അതുകൊണ്ടുതന്നെ സ്വാഭാവികമായി ഉണ്ടാകുന്ന തിരക്കുകള്‍ ഒഴിവാക്കുവാന്‍ ആണ് ടിക്കറ്റുകള്‍ ഓണ്‍ ലൈന്‍ സംവിധാനത്തിലൂടെ എല്ലാവര്ക്കും ലഭ്യമാക്കുവാന്‍ അവസരം ഒരുക്കിയതെന്നു സോജി മീഡിയ പ്രതിനിധികള്‍ അറിയിച്ചു. ടിക്കറ്റിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയെ തുടര്‍ന്ന് സംഘാടകര്‍ ടിക്കറ്റിന്റെ ലഭ്യതക്കായി ഓണ്‍ലൈന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത് .

ഓണ്‍ ലൈന്‍ ല്‍ ടിക്കറ്റ് ലഭ്യമാക്കുവാന്‍ ഏറ്റവും നൂതനമായ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. https://evetnzter.com/mytickets എന്ന ലിങ്കില്‍ നിന്നും ടിക്കറ്റുകള്‍ എടുക്കാം. https://evetnzter.com/mytickets/ 2048 ബിറ്റ് സിഗ്‌നേച്ചറുകളും, 256 SSL എന്‍ക്രിപ്ഷനും വരെ ഉയര്‍ന്ന നിലവാരമുള്ള സുരക്ഷയുള്ളതാണ് ഈ വെബ്‌സൈറ്റ്. വളരെ ഉയര്‍ന്ന നിലവാരവും സുരക്ഷയുമുള്ള PayPal പേയ്‌മെന്റ് ഗേറ്റ്വേ ഉപയോഗിച്ചതാണ് ക്രെഡിറ്റ് കാര്‍ഡ് സൗകര്യം ഒരുക്കിയിരിക്കുന്നത്. അതിനാല്‍ ടിക്കറ്റുകള്‍ വളരെ എളുപ്പത്തില്‍ സ്വന്തമാക്കുവാന്‍ സാധിക്കും.

ഈ സംഗീത നിശയില്‍ ആയിരക്കണക്കിന് കാണികളെ ആണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ ഓണ്‍ ലൈന്‍ ടിക്കറ്റ് സംവിധാനം നേരത്തെ തന്നെ കാണികള്‍ ഉപയോഗിച്ച് തുടങ്ങണമെന്നും സംഘാടകര്‍ അറിയിച്ചു കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്

For Tickets click the link below

https://evetnzter.com/mytickets/
For Online Tickets inquiries please contact:

സോജി മീഡിയ : 516 232 7856
ഡാനിയല്‍ വര്‍ഗീസ് : 209 292 7481

Evetnzter My Tickets : 516-993-0697
“നിങ്ങളോടൊപ്പം” സംഗീത പരിപാടിയുടെ ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക