Image

ഇനിയും കഴുത പുലികള്‍ക്ക് തിന്നാന്‍ ഇട്ടു കൊടുക്കും പോലെ ദിലീപിനെ ഉപേക്ഷിക്കുന്നത് ശരിയല്ലാന്നു തോന്നുന്നു..അനില്‍ പി.നെടുമങ്ങാട്

Published on 07 August, 2017
ഇനിയും കഴുത പുലികള്‍ക്ക് തിന്നാന്‍ ഇട്ടു കൊടുക്കും പോലെ ദിലീപിനെ ഉപേക്ഷിക്കുന്നത് ശരിയല്ലാന്നു തോന്നുന്നു..അനില്‍ പി.നെടുമങ്ങാട്


കമ്മട്ടിപ്പാടത്തിലെ വില്ലന്‍ വേഷത്തിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ അനില്‍ പി.നെടുമങ്ങാടും ദിലിപിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. എന്തെങ്കിലും തെറ്റ് ചെയ്തത് കൊണ്ടാവും ശിക്ഷിക്കപ്പെട്ടതെന്നും എന്നാല്‍ കഴുത പുലികള്‍ക്ക് തിന്നാന്‍ ഇട്ടു കൊടുക്കും പോലെ ദിലീപിനെ ഉപേക്ഷിക്കുന്നത് ശരിയല്ലെന്നും അനില്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പറയുന്നു.

ഫേസ്ബുക്ക് പേജിന്റെ പൂര്‍ണരൂപം……

സിനിമാ നടന്‍ ദിലീപുമായി ഒരു തരത്തിലുമുള്ള വ്യക്തി ബന്ധവും ഇല്ലാത്തത് കൊണ്ട് ആത്മവിശ്വാസത്തോടു കൂടി പറയാം അയാളെ ഇനി വെറുതേ വിട്.. കഴുകന്‍മാരും കഴുത പുലികളും വളഞ്ഞ് നില്‍ക്കുന്നത് കണ്ട് നില്‍ക്കുന്നതും ദുരന്തം തന്നെ.. സ മന്ത പഞ്ചകത്തിലെ സുയോധനന്നെപോലെ.. പണ്ട് വിവാഹമോചന കേസില്‍ അയാള്‍ക്കെതിരേ ഒരു വീഡിയോ കോര്‍ട്ടില്‍ എത്തപ്പെട്ടിട്ടുണ്ടെങ്കില്‍ അതും ഇതുപോലെ അന്വേഷിക്കപ്പെട്ടു ശിക്ഷിക്കപ്പെടണ്ടേ..

സ്വന്തമായ അഭിപ്രായം പറയാന്‍ ഇപ്പോ പേടിയാണ്..

സ്ത്രീവിരുദ്ധനായും, ദളിത് വിരുദ്ധനായും, സംഘിയായും, മാവോയിസ്റ്റായും ഒറ്റയടിക്ക് മാറി പോവും. എന്തെങ്കിലും തെറ്റ് ചെയ്തത് കൊണ്ടാവും ശിക്ഷിക്കപ്പെട്ടത്.. പക്ഷേ ഇനിയും കഴുത പുലികള്‍ക്ക് തിന്നാന്‍ ഇട്ടു കൊടുക്കും പോലെ ദിലീപിനെ ഉപേക്ഷിക്കുന്നത് ശരിയല്ലാന്നു തോന്നുന്നു..


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക