Image

ദിലീപിന്റെ ആരോഗ്യ നില മോശമെന്ന റിപ്പോര്‍ട്ടുകള്‍ വസ്തുതാ വിരുദ്ധമെന്ന് ജയില്‍ അധികൃതര്‍

Published on 07 August, 2017
ദിലീപിന്റെ ആരോഗ്യ നില മോശമെന്ന റിപ്പോര്‍ട്ടുകള്‍ വസ്തുതാ വിരുദ്ധമെന്ന് ജയില്‍ അധികൃതര്‍

ദിലീപിന്റെ ആരോഗ്യ നില മോശമാണെന്ന മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ വസ്തുതാ വിരുദ്ധമെന്ന് ജയില്‍ അധികൃതര്‍. സാധാരണ ജയിലിലെത്തുന്നവര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം ദിലീപിനുണ്ടെന്നും പുറത്തുവരുന്ന വിവരങ്ങള്‍പോലെ ഭയപ്പെടാന്‍ തക്ക ഒന്നുമില്ലെന്നും അധികൃതര്‍ പറയുന്നു. അടിക്കടി ചെവിയുടെ സന്തുലിതാവസ്ഥ തെറ്റുന്നതും ഛര്‍ദ്ദിയും ദിലീപിന്റെ ആരോഗ്യ നില മോശമാക്കിയെന്നാണ് മാദ്ധ്യമ റിപ്പോര്‍ട്ട്. അതേസയമം, ആശുപത്രിയിലേക്ക് മാറ്റാന്‍ താരം ജയിലിനുള്ളില്‍ നടത്തുന്ന നാടകമാണോ ഇതെന്നും ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. ഇക്കാര്യം ജയില്‍ അധികൃതര്‍ അന്വേഷിക്കുമെന്നും സൂചനയുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക