Image

കുവൈറ്റ് കെഎംസിസി നാല്‍പതാം വാര്‍ഷികാഘോഷ സമാപന മഹാസമ്മേളനം ഒക്ടോബറില്‍

Published on 07 August, 2017
കുവൈറ്റ് കെഎംസിസി നാല്‍പതാം വാര്‍ഷികാഘോഷ സമാപന മഹാസമ്മേളനം ഒക്ടോബറില്‍
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി നാല്‍പതാം വാര്‍ഷികാഘോഷ സമാപന മഹാസമ്മേളനം ഒക്ടോബറില്‍ നടക്കുമെന്ന് കേന്ദ്ര പ്രസിഡന്റ് കെടിപി അബ്ദുറഹിമാന്‍ പ്രഖ്യാപിച്ചു. കുവൈറ്റില്‍ നാല്‍പതുവര്‍ഷമായി നിലനില്‍ക്കുന്ന സംഘടനാ സംവിധാനം മാറ്റി മണ്ഡലം ജില്ലാ അടിസ്ഥാനത്തിലേക്കാക്കുന്നതിന്റെ പ്രഖ്യാപനവും മെന്പര്‍ഷിപ്പ് കാന്പയിനിന്റെ ഉദ്ഘാടനവും സമാപന സമ്മേളനത്തോടനുബന്ധിച്ച് നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

ഓഗസ്റ്റ് എട്ടിന് അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന നേഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈറ്റ് കഐംസിസി മുന്‍ പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത് കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു. 

2016 ഓഗസ്റ്റ് 11നു പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് കുവൈറ്റ് കഐംസിസി 40ാം വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കാരുണ്യ പദ്ധതികളുടെ പ്രഖ്യാപനം മുന്‍മന്ത്രി എം.കെ. മുനീര്‍ സാഹിബാണു നിര്‍വഹിച്ചത്. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബൈത്തുറഹ്മകളും സമൂഹ വിവാഹവും സിഎച്ച് സെന്ററിനു സഹായം നല്‍കാനും അഞ്ചു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേക്ക് വീല്‍ചെയറുകളുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വിതരണം ചെയ്യാനും ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതി, കൂടാതെ സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സീതി സാഹിബ് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് അടക്കമുള്ള ധനസഹായം തുടങ്ങിയ വിവിധ കാരുണ്യ പദ്ധതികളാണു നടത്തിവരുന്നത്. 

സമാപന മഹാസമ്മേളനത്തില്‍ മുസ്ലീം ലീഗ് സംസ്ഥാന അഖിലേന്ത്യാ നേതാക്കളും കുവൈറ്റ് ഇന്ത്യന്‍ അംബാസഡര്‍ , കുവൈറ്റിലെ പൗരപ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുക്കുമെന്നും നേതാക്കള്‍ പറഞ്ഞു. കുവൈറ്റ് കഐംസിസി. മുന്‍ പ്രസിഡന്റ് എ.കെ. മഹ്മൂദ് സാഹിബ്, വൈസ് പ്രസിഡന്റ് അജ്മല്‍ വേങ്ങര, സെക്രട്ടറിമാരായ സലാം ചെട്ടിപ്പടി, ഫാസില്‍ കൊല്ലം, ഹംസ കരിങ്കപ്പാറ ആശംസകളര്‍പ്പിച്ചു. കുവൈറ്റ് കഐംസിസി ജനറല്‍ സെക്രട്ടറി സിറാജ് എരഞ്ഞിക്കല്‍ സ്വാഗതവും വൈസ്.പ്രസിഡന്റ് മുഹമ്മദ് അസ് ലം കുറ്റിക്കാട്ടൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക