Image

ഡോ. പി. സോമസുന്ദരനു റോക്ക് ലാന്‍ഡ് കൗണ്ടിയുടെ ആദരം

Published on 07 August, 2017
ഡോ. പി. സോമസുന്ദരനു റോക്ക് ലാന്‍ഡ് കൗണ്ടിയുടെ ആദരം
ന്യു യോര്‍ക്ക്: ഓഗസ്റ്റ് ഇന്ത്യന്‍ അമേരിക്കന്‍ ഹെറിറ്റേജ് മാസമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേച്ചര്‍ ശസ്ത്രജ്ഞനും കൊളബിയ പ്രൊഫസറുമായ ഡോ. പി. സോമസുന്ദരനെ ആദരിച്ചു.

ലെജിസ്ലേച്ചര്‍ സമ്മേളനത്തിനു മുന്നോടിയായി സംഘടിപ്പിച്ച ചടങ്ങില്‍ചെയര്‍ ടോണി എല്‍ ഏളും മജോറിട്ടി ലീഡര്‍ ഡോ. ആനി പോളും ചേര്‍ന്നു ഡോ. സോമസുന്ദ്രനു ബഹുമതി പത്രം സമ്മാനിച്ചു. സര്‍ഫാക്ടന്റ്‌സ് സംബന്ധിച്ച ഗവേഷണത്തില്‍ ഡോ. സോമസുന്ദരന്‍ കൈവരിച്ച നേട്ടങ്ങല്‍ ആധുനിക ലോകത്തില്‍ വലിയ മാറ്റങ്ങള്‍ക്കു വഴി തെളിച്ചതായി ഡോ. ആനി പോള്‍ ചൂണ്ടിക്കാട്ടി.

ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ ഓഗസ്റ്റ് മാസം ഇന്ത്യാ ഹെറിറ്റേജ് മന്തായി സ്റ്റേറ്റ് അസംബ്ലിയിലും സെനറ്റിലും പ്രമേയം പാസാക്കിയ അസംബ്ലിമാന്‍ കെന്‍ സെബ്രൊസ്‌കിക്കും, സെനറ്റര്‍ ഡേവിഡ് കാര്‍ലുച്ചിക്കും അവര്‍ നന്ദി പരഞ്ഞു.

കൗണ്ടിയുടെ ആദരത്തില്‍ നന്ദിയുണ്ടെന്നും ഡോ. ആനി പോളിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ഡോ സോമസുന്ദരന്‍ പറഞ്ഞു.
ഇന്ത്യാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് റോക്ക് ലാന്‍ഡിലെ (ഐ.സി.എസ്.ആര്‍)കുട്ടികള്‍ അവതരിപ്പിച്ച തബല വാദനം ഹ്രുദ്യമായി. ലെജിസ്ലേറ്റര്‍മാരും മറ്റ് മുഖ്യധാരയിലുള്ളവരും അത് ആസ്വദിച്ചു.

മണ്‍ റോയിലുള്ള ഈസ്റ്റ് വെസ്റ്റ് സ്‌കൂള്‍ (ആനന്ദാശ്രമം) കോ ഡയറക്ടര്‍ നരെന്‍ ബുധകറിന്റെ ശിഷ്യരായ ആയന്‍ ക്രിഷ്ണന്‍, അമന്‍ ഷെട്ടി, രോഹന്‍ സൊനക്യ, ഓം നായിക് എന്നിവരാണ് മ്രുദംഗം വായിച്ചത്.

ചടങ്ങ് സ്‌പൊണ്‍സര്‍ ചെയ്ത ഐ.സി.എസ്. ആര്‍ പ്രസിഡന്റ് ചാരു ക്രുഷ്ണന്‍ ഹെറിറ്റേജ് മാസം ആഘോഷത്തിനു മുന്‍ കൈ എടുത്ത ഡോ. ആനി പോളിനു നന്ദി പറഞ്ഞു. ഈ മാസം 19-നു ന്യു സിറ്റിയില്‍ നടക്കുന്ന ഇന്ത്യാ ഡേ പരേഡില്‍ കഴിയുന്നത്ര പേര്‍ പങ്കെടുത്ത് അത് വലിയ വിജയമാക്കണമെന്നവര്‍ അഭ്യര്‍ഥിച്ചു.
ഓഗസ്റ്റ് ഇന്ത്യാ ഹേരിറ്റേജ് മന്തായി പ്രഖ്യാപിച്ചുള്ള കൗണ്ടിയുടെ പ്രഖ്യാപനം അവര്‍ ഡോ. ആനി പോളില്‍ നിന്നുസ്വീകരിച്ചു 
ഡോ. പി. സോമസുന്ദരനു റോക്ക് ലാന്‍ഡ് കൗണ്ടിയുടെ ആദരംഡോ. പി. സോമസുന്ദരനു റോക്ക് ലാന്‍ഡ് കൗണ്ടിയുടെ ആദരംഡോ. പി. സോമസുന്ദരനു റോക്ക് ലാന്‍ഡ് കൗണ്ടിയുടെ ആദരംഡോ. പി. സോമസുന്ദരനു റോക്ക് ലാന്‍ഡ് കൗണ്ടിയുടെ ആദരംഡോ. പി. സോമസുന്ദരനു റോക്ക് ലാന്‍ഡ് കൗണ്ടിയുടെ ആദരംഡോ. പി. സോമസുന്ദരനു റോക്ക് ലാന്‍ഡ് കൗണ്ടിയുടെ ആദരംഡോ. പി. സോമസുന്ദരനു റോക്ക് ലാന്‍ഡ് കൗണ്ടിയുടെ ആദരംഡോ. പി. സോമസുന്ദരനു റോക്ക് ലാന്‍ഡ് കൗണ്ടിയുടെ ആദരംഡോ. പി. സോമസുന്ദരനു റോക്ക് ലാന്‍ഡ് കൗണ്ടിയുടെ ആദരംഡോ. പി. സോമസുന്ദരനു റോക്ക് ലാന്‍ഡ് കൗണ്ടിയുടെ ആദരംഡോ. പി. സോമസുന്ദരനു റോക്ക് ലാന്‍ഡ് കൗണ്ടിയുടെ ആദരംഡോ. പി. സോമസുന്ദരനു റോക്ക് ലാന്‍ഡ് കൗണ്ടിയുടെ ആദരംഡോ. പി. സോമസുന്ദരനു റോക്ക് ലാന്‍ഡ് കൗണ്ടിയുടെ ആദരംഡോ. പി. സോമസുന്ദരനു റോക്ക് ലാന്‍ഡ് കൗണ്ടിയുടെ ആദരംഡോ. പി. സോമസുന്ദരനു റോക്ക് ലാന്‍ഡ് കൗണ്ടിയുടെ ആദരംഡോ. പി. സോമസുന്ദരനു റോക്ക് ലാന്‍ഡ് കൗണ്ടിയുടെ ആദരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക